
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
കുവൈത്ത് സിറ്റി : ടൂറിസം മേഖലയുടെ ദ്രുത ഗതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാന്‍ ടൂറിസം പ്രോജക്ട് കമ്പനിക്ക് മന്ത്രിമാരുടെ കൗണ്‍സില്‍ നിര്‍ദേശം നല്കി. വിനോദ മേഖലയില്‍ നിലവിലുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. 2024 ല്‍ പൂര്ത്തീയാവുന്നതും പ്രവൃത്തികള്‍ പുരോഗമിക്കുന്നതുമായ വിവിധ പദ്ധതികളെ കുറിച്ച് വിവരിക്കുന്ന ടൂറിസം പ്രോജക്ട് കമ്പനിയുടെ ദൃശ്യാവതരണം നടന്നു. വാട്ടര്‍ ഫ്രണ്ടിന്റെ പൂര്‍ത്തീകരണം, മസീല ബീച്ചിന്റെ പ്രവര്‍ത്തനക്ഷമത,വികസനം തുടങ്ങി നിരവധി പ്രധാന പദ്ധതികള്‍ ദൃശ്യവതരണ അവലോകനത്തില്‍ പ്രദര്‍ശിപ്പിച്ചു.
അല്‍ഷാബ് മറൈന്‍ ക്ലബ്ബ്, റാസ് അല്‍ അര്‍ദ് ക്ലബ്ബിന്റെ ഉദ്ഘാടനവും ഖൈറാന്‍ പാര്‍ക്കിന്റെ നവീകരണവും നടക്കും. കുവൈത്തിന്റെ വിനോദ സഞ്ചാര അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ സമര്‍പ്പിത സേവനം കാഴ്ച്ച വെക്കുന്ന ടൂറിസം പ്രോജക്ട് കമ്പനി ജീവനക്കാരെയും, മാനേജ്മെന്റിനെയും മിനിസ്റ്ററി കൗണ്‍സില്‍ അഭിനന്ദിച്ചു. രാജ്യത്തിന്റെ വിനോദ സഞ്ചാര രംഗത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കാനും സഞ്ചാരികള്‍ക്കും പൊതു സമൂഹത്തിനും മെച്ചപ്പെട്ട വിനോദ സൗകര്യമൊരുക്കാനും കുവൈത്ത് ടൂറിസം ലക്ഷ്യമിടുന്നു.