
ഹാഷിം എഞ്ചിനീയര്‍ ഓര്‍മ്മപുസ്തകം ‘യാ ഹബീബി’ പ്രകാശനം ചെയ്തു
ദുബൈ : ദുബൈ മെട്രോ, ട്രാം നെറ്റ്വര്ക്കുകള്ക്കുള്ളിലെ ലംഘനങ്ങള്‍, നിയന്ത്രിത പ്രവര്‍ത്തനങ്ങള്‍, നാശനഷ്ടങ്ങള്‍ എന്നിവ കണ്ടെത്തുന്നത് സ്മാര്‍ട്ട്’ പരിശോധന വാഹനങ്ങള്‍ നിരത്തിലിറക്കും. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ക്യാമറകള്‍ ഘടിപ്പിച്ചതും നൂതന രഹസ്യാന്വേഷണ സംവിധാനങ്ങള്‍ ഉള്ളതുമായ വാഹനങ്ങളുടെ ട്രയല്‍ ഓപ്പറേഷന് ആരംഭിച്ചു. ദുബൈയിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്മാര്‍ട്ട് വാഹനങ്ങള്‍ സഹായിക്കുമെന്ന് റെയില്‍ റൈറ്റ് ഓഫ് വേ ഡയറക്ടര്‍ അബ്ദുല്റഹ്മാന് അല്‍ ജാനാഹി പറഞ്ഞു. ‘ഈ സാങ്കേതികവിദ്യ പരിശോധനകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക മാത്രമല്ല, റെയില്‍ സേവനങ്ങളുടെ സുരക്ഷിതത്വവും വിശ്വാസ്യതയും ഉറപ്പാക്കിക്കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാനും പരിഹരിക്കാനും സഹായിക്കും. സ്മാര്‍ട്ട് ഇന്സ്പെക്ഷന് വെഹിക്കിള്‍, റെയില്‍ ശൃംഖലയുടെ പുരോഗതി നിലനിര്‍ത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിശോധനാ മേഖലകളുടെ പൂര്‍ണ്ണമായ കവറേജ് കൈവരിക്കുക, റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന്റെ ഇരട്ടി വേഗത, ഔട്ട്പുട്ടുകളുടെ വിശ്വാസ്യത ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.