
ഹാഷിം എഞ്ചിനീയര്‍ ഓര്‍മ്മപുസ്തകം ‘യാ ഹബീബി’ പ്രകാശനം ചെയ്തു
അബുദാബി : യുഎഇയില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. രാജ്യത്തിന്റെ കിഴക്കും തെക്കുമുള്ള ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്റര്‍ ട്രോപ്പിക്കല്‍ കണ്‍വെര്‍ജന്‍സ് സോണിന്റെ വിപുലീകരണവും ഉയര്‍ന്ന തലത്തിലുള്ള മര്‍ദ്ദവും രാജ്യത്തെ ബാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കാറ്റ് തെക്ക് കിഴക്ക് നിന്ന് വടക്ക് കിഴക്കോട്ട് വീശുകയും ചിലപ്പോള്‍ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് മാറുകയും ചെയ്യും. അറേബ്യന്‍ ഗള്‍ഫ് കടലില്‍ നേരിയതോ മിതമായതോ ആയ തിരമാലകള്‍ കാണുമെന്നും ഒമാന്‍ കടല്‍ ചൊവ്വാഴ്ച പ്രക്ഷുബ്ധമാകുകയും ചെയ്യുമെന്ന് എന്‍സിഎം പ്രസ്താവിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും അപ്ഡേറ്റുകള് നല്‍കുന്നത് തുടരുമെന്നും കേന്ദ്രം അറിയിച്ചു.