
ഹാഷിം എഞ്ചിനീയര്‍ ഓര്‍മ്മപുസ്തകം ‘യാ ഹബീബി’ പ്രകാശനം ചെയ്തു
അക്കാഫ് 10
വീടുകള്‍ നല്‍കും
ദുബൈ : ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട വയനാട്ടിലെ സഹോദരങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അക്കാഫ് അസോസിയേഷന് അറിയിച്ചു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പത്ത് വീടുകളാണ് അക്കാഫ് നല്‍കുക. സര്‍ക്കാരുമായി ബന്ധപ്പെട്ട് അര്‍ഹരായ ആള്‍ക്കാരെയും ഉചിതമായ സ്ഥലവും കണ്ടെത്തുമെന്ന് പ്രസിഡന്റ് പോള്‍ ടി. ജോസഫ്, സെക്രട്ടറി എ.എസ്. ദീപു, ട്രഷറര്‍ മുഹമ്മദ് നൗഷാദ് എന്നിവര്‍ അറിയിച്ചു.
മെഡ്-07 ഗ്രൂപ്പ്
വീടുകള്‍ നല്‍കും
ദുബൈ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന് ആരോഗ്യ സംരക്ഷണ സേവനദാതാക്കളായ മെഡ് 7 ഗ്രൂപ്പ് അറിയിച്ചു. ദുരിതബാധിതര്‍ക്ക് ദീര്‍ഘകാല പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഉരുള്‍പൊട്ടലില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ചെയര്മാന് ജുനൈദ് ആനമങ്ങാടന്‍ അനുശോചനം അറിയിച്ചു.