
ഹാഷിം എഞ്ചിനീയര്‍ ഓര്‍മ്മപുസ്തകം ‘യാ ഹബീബി’ പ്രകാശനം ചെയ്തു
ദുബൈ : പൊതുഗതാഗതത്തിന് ഏറെ പ്രധാന്യം നല്‍കുകയും വിനോദസഞ്ചാരികള്‍ക്ക് മികച്ച സൗകര്യമൊരുക്കുകയും ചെയ്യുന്ന ദുബൈയില്‍ ടൂറിസ്റ്റുകള്‍ക്ക് എളുപ്പത്തില്‍ ദുബൈ ചുറ്റിക്കാണാന്‍ സൗകര്യമൊരുക്കി ആര്‍ടിഎ. വിനോദ സഞ്ചാരികള്‍ക്ക് നഗരം കാണാന്‍ പുതിയ ടൂറിസ്റ്റ് ബസ് സര്‍വീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി. ദുബൈയിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള ‘ഓണ്‍ ആന്‍ഡ് ഓഫ്’ ബസ് സര്‍വീസ് സെപ്റ്റംബര്‍ ആദ്യം ആരംഭിക്കും. ദുബൈ മാളില്‍ നിന്ന് ആരംഭിച്ച് ദുബൈ ഫ്രെയിം, ഹെറിറ്റേജ് വില്ലേജ്, മ്യൂസിയം ഓഫ് ദ് ഫ്യൂച്ചര്‍, ഗോള്‍ഡ് സൂഖ്, ദുബൈ മാള്‍, ലാ മെര് ബീച്ച്, ജുമൈറ പള്ളി, സിറ്റി വോക്ക് എന്നീ എട്ട് പ്രധാന കേന്ദ്രങ്ങളും ലാന്‍ഡ്മാര്‍ക്കുകളും യാത്രക്കാര്‍ക്ക് സന്ദര്‍ശിക്കാം. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് സര്‍വീസ്. ദുബൈ മാളില്‍ നിന്ന് ഓരോ 60 മിനിറ്റിലും ബസ് പുറപ്പെടും. ഓരോ യാത്രക്കും രണ്ട് മണിക്കൂര്‍ ആണ് ദൈര്‍ഘ്യം. 35 ദിര്‍ഹത്തിന്റെ ടിക്കറ്റെടുത്താല്‍ ദിവസത്തില്‍ ഏത് സമയത്തും സഞ്ചരിക്കാം. ദുബൈ ഓണ്‍ ആന്‍ഡ് ഓഫ് ബസ്, മെട്രോ, മറൈന്‍ ഗതാഗതം, പൊതു ബസുകള്‍, പ്രത്യേകിച്ച് അല്‍ ഗുബൈബ സ്റ്റേഷന് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നുവെന്ന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി സിഇഒ അഹമ്മദ് ബഹ്റൂസിയാന്‍ പറഞ്ഞു.