
യുഎഇയിലെ സ്കൂളുകള്‍ക്ക് ആപാര്‍ ഐഡി ഒഴിവാക്കി സിബിഎസ്ഇ
അജ്മാന് : അജ്മാന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പൊതുഗതാഗത സംവിധാനം ശക്തമാക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. ഈ ശ്രമങ്ങളുടെ ഭാഗമായി 2023 ന്റെ ആദ്യ പകുതിയില്‍ പൊതുഗതാഗത സേവനങ്ങള്‍ ഉപയോഗിക്കുന്നത് 18% വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തു, 1,980,386 യാത്രക്കാര്‍ ഈ സേവനം ഉപയോഗിച്ചു. പൊതുഗതാഗത ബസുകള്‍ 62,327 ട്രിപ്പുകള്‍ നടത്തി. സേവനങ്ങളും ഉപഭോക്തൃ അനുഭവവും മെച്ചപ്പെടുത്താന്‍ അതോറിറ്റി ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നു. തിരക്കേറിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനും ആധുനികവും സുഖപ്രദവുമായ ഗതാഗതം പ്രദാനം ചെയ്യുന്നതിനുള്ള എടിഎയുടെ ശ്രമങ്ങളെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ലൈസന്‍സിംഗ് കോര്‍പ്പറേഷന്റെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ സാമി അലി ഖമീസ് അല്‍ ജലാഫ് വിലയിരുത്തി. കാത്തിരിപ്പ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി അതോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.