
ഹല കാസര്‍ഗോഡ്: കാമ്പയിനുമായി വനിത കെഎംസിസി
കുവൈത്ത് സിറ്റി : മുസ്്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. തുടര്‍ച്ചയായി മൂന്ന് തവണ തിരൂരങ്ങാടി മണ്ഡലത്തില്‍ നിന്നും ഒരു തവണ താനൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച കൂട്ടി അഹമ്മദ് കൂട്ടി സംഘടനാ രംഗത്തും ഭരണ രംഗത്തും മികവ് പ്രകടിപ്പിച്ച പ്രതിഭാധനനായിരുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പില്‍ മന്ത്രിയായിരിക്കെ ചെയ്ത പരിഷ്ക്കാരങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടും. കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ്് സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഗഫൂര്‍ വയനാട് ട്രഷറര്‍ ഹാരിസ് വള്ളിയോത്ത് എന്നിവര്‍ അനുശോചനക്കുറിപ്പില്‍ അറിയിച്ചു.
ദുബൈ കെഎംസിസി അനുശോചിച്ചു
ദുബൈ : മുസ്്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ ദുബൈ കെഎംസിസി സംസ്ഥാന ആക്ടിംഗ് പ്രസിസന്റ്് മുഹമ്മദ് പട്ടാമ്പിയും ആക്ടിംഗ് ജനറല്‍ സെക്രട്ടറി അശ്റഫ് കൊടുങ്ങല്ലൂരും ദു:ഖവും അനുശോചനവും രേഖപ്പെടുത്തി. സാമൂഹ്യ സംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ രംഗത്ത് തനതായ വ്യക്തിമുദ്രപതിപ്പിച്ച മഹോന്നതനായ നേതാവായിരുന്നുവെന്നും അനുശോചന സന്ദേശത്തില്‍ അറിയിച്ചു.