
സ്കൂളുകള്‍ക്ക് ശൈത്യകാല അവധി; പരിപാടികള്‍ നേരത്തെ ആസൂത്രണം ചെയ്യാം
കുവൈത്ത് സിറ്റി : കുവൈത്ത് നാഷണല്‍ ഗാര്‍ഡ് മേധാവിയും മുതിര്‍ന്ന രാജകുടുംബാംഗവുമായ ശൈഖ് സാലെം അലി അല്‍സാലെം അല്‍സബാഹ് (98) അന്തരിച്ചു. കുവൈത്ത് നാഷണല്‍ ഗാര്‍ഡിന്റെ തലവനായി കഴിഞ്ഞ 57 വര്‍ഷം പ്രവര്‍ത്തിച്ച അപൂര്‍വ്വ വ്യക്തിത്വമായിരുന്നു. 1967 ജൂണ്‍ മാസം നാഷണല്‍ ഗാര്‍ഡിന്റെ നേതൃത്വം ഏറ്റെടുത്ത ശൈഖ് സാലെം അല്‍ സബാഹ് മരണം വരെ ആ പദവിയില്‍ തുടര്‍ന്നു. 1959ല്‍ മുനിസിപ്പല്‍ പൊതുമരാമത്ത് വൈസ് പ്രസിഡന്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1960 ല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തലവനായി. സ്വാതന്ത്ര്യാനന്തര കുവൈത്തിന്റെ പ്രഥമ മന്ത്രി സഭയില്‍ പൊതുമരാമത്ത് മന്ത്രിയായി ചുമതലയേറ്റു. ആദ്യ അസംബ്ലി തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് 1963 ല്‍ രൂപവല്‍ക്കരിച്ച പ്രഥമ മന്ത്രിസഭയില്‍ അദ്ദേഹം പൊതുമരാമത്ത് മന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1964 നവംബര്‍ 10 മുതല്‍ സുപ്രീം പ്രതിരോധ കൗണ്‍സില്‍ അംഗമായും ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആധുനിക കുവൈത്തിന്റെ ശില്‍പ്പി അന്തരിച്ച കുവൈത്ത് മുന്‍ അമീര്‍ ശൈഖ് ജാബിര്‍ അഹ്മദ് അല്‍ സബാഹ് ഇദ്ദേഹത്തെ ‘ഹിസ് ഹൈനസ്’ പദവി നല്കി ആദരിച്ചിരുന്നു.