
സ്കൂളുകള്‍ക്ക് ശൈത്യകാല അവധി; പരിപാടികള്‍ നേരത്തെ ആസൂത്രണം ചെയ്യാം
ദുബൈ : ദുബൈ വേള്‍ഡ് സെന്ററില്‍ നടന്ന മോദേഷ് വേള്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ദുബൈ ഇമിഗ്രേഷനും പങ്കെടുത്തു. ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളില്‍ ഒന്നായ എമറാത്തി പാസ്പോര്‍ട്ടിന്റെ പ്രാധാന്യവും പദവിയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘എന്റെ ശക്തമായ പാസ്പോര്‍ട്ട്’ എന്ന പേരില്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പിന്റെ സഹകരണത്തോടുകൂടിയാണ് പരിപാടി നടന്നത്. ചടങ്ങില്‍ സ്വദേശികളും വിദേശികളുമായ നിരവധി കുട്ടികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. യുഎഇ പാസ്പോര്‍ട്ടിന്റെ പ്രാധാന്യം, അതിന്റെ സംരക്ഷണം, നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണം എന്നിവയെക്കുറിച്ച് കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു ശില്പശാലയുടെ ലക്ഷ്യം. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കുട്ടികളുടെ പാസ്പോര്‍ട്ട് പ്ലാറ്റ്ഫോമിനെക്കുറിച്ചും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. ദുബൈ ഇമിഗ്രേഷന്റെ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് സെക്ടറിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പാസ്പോര്‍ട്ടിന്റെ ഉള്ളടക്കം, പ്രാധാന്യം എന്നിവയെക്കുറിച്ച് വിശദീകരിച്ചു. കൂടാതെ വിവിധ മത്സരങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രരചന മത്സരങ്ങള്‍ ഭാഗ്യചിഹ്നങ്ങളായ സാലം സലാമ എന്നീ കഥാപാത്രങ്ങളുമായുള്ള ഫോട്ടോ സെഷനുകള്‍ എന്നിവയും ഉണ്ടായി. കുട്ടികള്‍ക്ക് നിരവധി സമ്മാനങ്ങളും വിതരണം ചെയ്തു.