
ഹല കാസര്‍ഗോഡ്: കാമ്പയിനുമായി വനിത കെഎംസിസി
ഷാര്‍ജ : യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിലൂടെ രാജ്യം വിടുന്നവര്‍ക്ക് യുഎഇയിലേക്കുള്ള മടക്ക യാത്ര തടസ്സമാവില്ല. യാത്രാ രേഖകള്‍ ശരിപ്പെടുത്തി നിയമാനുസൃതം അവര്‍ക്ക് വീണ്ടും യുഎഇയിലേക്ക് തിരിച്ച് വരാനുള്ള അവസരമുണ്ടാവും. സന്ദര്‍ശക വിസക്കാര്‍ക്കും പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്താനാവും. രാജ്യം വിടുന്നതിന് മുമ്പ് കേസുകളുണ്ടെങ്കില്‍ അതെല്ലാം തീര്‍പ്പാക്കണം. യുഎഇയില്‍ സെപ്തംബര്‍ ഒന്നിന് ആരംഭിക്കുന്ന പൊതുമാപ്പ് സംബന്ധിച്ച് ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പ്രസിഡന്റ് നിസാര്‍ തളങ്കര ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, ആന്റ് പോര്‍ട്ട് സെക്യൂരിറ്റി മന്ത്രാലയം മേധാവികളായ ഡോ. ഒമര്‍ അല്‍ ഉവൈസ്, മേജര്‍ ജനറല്‍ അസീം സുവൈദി എന്നിവരുമായി ചര്‍ച്ച നടത്തി. ഈ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയത്. നിയമ വിരുദ്ധ താമസക്കാര്‍ക്ക് പൊതുമാപ്പ് പ്രയോജനകരമാക്കുന്നതിന് വിവിധ വിഷയങ്ങളില്‍ ആശയ വിനിമയം നടത്തി. വരും വര്‍ഷങ്ങളില്‍ യുഎഇയില്‍ തൊഴില്‍ സാധ്യത വന്‍ തോതില്‍ ഉയരും. രാജ്യത്ത് കഴിയുന്ന വിദേശ പൗരന്മാരെല്ലാം താമസ കുടിയേറ്റ രേഖകള്‍ കൃത്യത വരുത്താനുള്ള ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പൊതുമാപ്പ് പ്രഖ്യാപനമെന്നും മന്ത്രാലയ മേധാവികള്‍ പറഞ്ഞു. കാലാവധി തീര്‍ന്ന റെസിഡന്‍സ് വിസ, കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസകളില്‍ യുഎഇയില്‍ തങ്ങുന്നവര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്തി പിഴയില്ലാതെ രാജ്യം വിടുകയോ പുതിയ റെസിഡന്‍സ് വിസയിലേക്ക് മാറുകയോ ചെയ്യാം.
പൊതുമാപ്പ് സംബന്ധിച്ച അപേക്ഷകള്‍ എമിഗ്രേഷന്‍ അംഗീകൃത ടൈപ്പിങ് സെന്ററുകള്‍ മുഖേനയാണ് സമര്‍പ്പിക്കേണ്ടത്. സെപ്തംബര്‍ ഒന്ന് മുതല്‍ അപേക്ഷ ഫോമുകളുടെ വിതരണവും സ്വീകരിക്കലും ആരംഭിക്കും. സിവില്‍, തൊഴില്‍, വാണിജ്യ കേസുകള്‍ നേരിടുന്നവര്‍ അതാത് വകുപ്പുകളുമായി ബന്ധപ്പെട്ട് കേസുകള്‍ തീര്‍പ്പാക്കിയ രേഖകള്‍ സഹിതമാണ് പൊതുമാപ്പിന് അപേക്ഷിക്കേണ്ടത്. പൊതുമാപ്പ് വിഷയ സംബന്ധമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്, വിവിധ യുഎഇ മന്ത്രാലയ ഉദ്യോഗസ്ഥരും ഉള്‍ക്കൊള്ളുന്ന യോഗം സംഘടിപ്പിക്കാന്‍ ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ മുന്‍കയ്യെടുക്കുമെന്നും പ്രസിഡന്റ് നിസാര്‍ തളങ്കര പറഞ്ഞു.