
സ്കൂളുകള്‍ക്ക് ശൈത്യകാല അവധി; പരിപാടികള്‍ നേരത്തെ ആസൂത്രണം ചെയ്യാം
ദുബൈ : ദുബൈ നഗരത്തില്‍ രണ്ട് ടോള്‍ ഗേറ്റുകള്‍ കൂടി സ്ഥാപിക്കുന്നതായി റിപ്പോര്‍ട്ട്. അല്‍ ഖയില്‍ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും അല്‍ മെയ്ദാന്‍ സ്ട്രീറ്റിനും ഉമ്മു അല്‍ ഷീഫ് സ്ട്രീറ്റിനുമിടയിലെ ശൈഖ് സായിദ് റോഡിലെ അല്‍ സഫാ സൗത്തിലുമാണ് പുതിയ ഗേറ്റുകള്‍ വരുന്നത്. ഇതോടെ ആകെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടില്‍ നിന്ന് പത്തായി മാറും. രണ്ടിടത്തേയും ഗേറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം നവംബര്‍ അവസാനത്തോടെ ഗേറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് കരുതുന്നു. പുതിയ ടോള്‍ ഗേറ്റുകള്‍ പ്രധാന റോഡുകളിലെ തിരക്ക് ഗണ്യമായി കുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനെക്കുറിച്ച് വിശദമായ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. സാലിക് കമ്പനി മികച്ച വളര്‍ച്ച കൈവരിച്ചതായി കമ്പനിയുടെ നടപ്പു വര്‍ഷത്തെ ആദ്യപാദത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. നികുതിക്ക് ശേഷമുള്ള അറ്റാദായത്തില്‍ 238.5 ദശലക്ഷം വരുമാനം ഉണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വര്‍ഷം തോറും 4.9 ശതമാനം വര്‍ധിച്ച് ആകെ വരുമാനം 1.1 ബില്യന്‍ ദിര്‍ഹമായി രേഖപ്പെടുത്തി. ടോള്‍ ഉപയോഗത്തില്‍ നിന്നുള്ള വരുമാനം മൊത്തം വരുമാനത്തിന്റെ 87.1 ശതമാനമാണ്. ഈ വര്‍ഷം 4.9 ശതമാനം ഉയര്‍ന്ന് 953.8 ദശലക്ഷം ദിര്‍ഹമായി. അതേസമയം, ശക്തമായ സാമ്പത്തിക ഫലങ്ങള്‍ കണക്കിലെടുത്ത് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് 544.8 ദശലക്ഷം ദിര്‍ഹം ഇടക്കാല ഡിവിഡന്റ് വിതരണത്തിന് അംഗീകാരം നല്കി. ഇത് ഒരു ഓഹരിക്ക് 7.263 ഫില്‍സിന് തുല്യമാണ്. മൊബിലിറ്റി സൊല്യൂഷനുകളില്‍ ആഗോള നേതാവാകാനുള്ള ശ്രമഫലമായി 2024 ആദ്യ പകുതിയില്‍ കമ്പനിയുടെ ശക്തമായ വരുമാന വളര്‍ച്ച 5.6% കൈവരിച്ചതില്‍ ആര്‍ടിഎ ചെയര്മാന് മത്താര്‍ അല്‍ തായര്‍ സംതൃപ്തി രേഖപ്പെടുത്തി. സാലിക്കിന്റെ 2024 ആദ്യ പാദത്തിലെ മികച്ച പ്രകടനം കൂടുതല്‍ മുന്നോട്ടുപോകാനുള്ള പ്രചോദനം നല്കുന്നു. ആഗോള ടൂറിസം കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം രാജ്യാന്തര സന്ദര്‍ശകരെയും താമസക്കാരെയും ബിസിനസുകാരെയും ആകര്‍ഷിക്കുന്നത് തുടരുന്നു. ആഗോളതലത്തില്‍ ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന നഗരങ്ങളിലൊന്നായി ദുബൈയെ മാറ്റുന്നുവെന്ന് സാലിക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഇബ്രാഹിം സുല്‍ത്താന്‍ അല്‍ ഹദ്ദാദ് അഭിപ്രായപ്പെട്ടു.