
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര്‍ സൂക്ഷിക്കുക..
ദുബൈ : യുഎഇയില്‍ വേനല്കാലങ്ങളില് ഡോര്‍ ഡെലിവെറികള്‍ നിര്‍ണായകമാണ്. കൊടും ചൂടില്‍ വീടുകളിലേക്കും മറ്റുമുള്ള സാധനങ്ങള്‍ വാങ്ങാന്‍ ആരും പുറത്തിറങ്ങാറില്ല. പ്രത്യേകിച്ച് ഭക്ഷണസാധനങ്ങള്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യുകയാണ് പതിവ്. ഈ സീസണില്‍ ഏറ്റവും കഠിനമേറിയ ജോലി ഡെലിവെറി ജീവനക്കാര്‍ക്ക് തന്നെ. യുഎഇയില്‍ ഉച്ചവിശ്രമം നിയമം മൂലം നടപ്പാക്കിയ രാജ്യമാണ് യുഎഇ. അങ്ങനെയിരിക്കെ ഉച്ചവെയില്‍ നേരിട്ട് കൊണ്ടാണ് ഡെലിവെറി ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ഉച്ചവിശ്രമം ബാധകമല്ലാത്ത ഇത്തരം ജീവനക്കാരെ സര്‍ക്കാര്‍ ഏറെ പരിഗണിക്കുന്നുണ്ട്. യുഎഇയിലുടനീളം ഇത്തരം ജോലിചെയ്യുന്നവര്‍ക്ക് വിശ്രമകേന്ദ്രം ഒരുക്കിയിരിക്കുകയാണ്. ദുബൈ ആര്‍ടിഎ കൂടുതല്‍ വിശ്രമകേന്ദ്രം തയ്യാറാക്കിയിരിക്കുകയാണ്. ജോലിക്കിടയില്‍ ക്ഷീണം മാറ്റാനും വിശ്രമിക്കാനും ദാഹമകറ്റാനും ഇവിടെ സൗകര്യമുണ്ടായിരിക്കും. ദുബൈ നഗരത്തില്‍ ആര്‍ടിഎ പുതുതായി ഇത്തരം കേന്ദ്രങ്ങള്‍ നിര്‍മിച്ചിരിക്കുകയാണ്. കൊടുംചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ഡെലിവറി ജീവനക്കാര്‍ക്കായി 20 ശീതീകരിച്ച വിശ്രമ മുറികള്‍ കൂടി ആരംഭിച്ചിരിക്കുകയാണ് ആര്‍ടിഎ. ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനും, മൊബൈല്‍ ചാര്‍ജ് ചെയ്യാനും ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് വിശ്രമകേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്. ദുബൈ നഗരത്തില്‍ ഇത്തരത്തില്‍ 40 ഷെല്‍ട്ടറുകള്‍ പണിയാനാണ് ആര്‍ടിഎ പദ്ധതി. പ്രതികൂലമായ കാലാവസ്ഥയില്‍ അപകടരഹിതമായ റൈഡും ഡെലിവെറി ബോയ്സിന്റെ സുരക്ഷയും മുന്‍നിര്‍ത്തിയാണ് ആര്‍ടിഎ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.