
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
ദുബൈ : കേരളത്തിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ അല്‍ഹിന്ദ് ഗ്രൂപ്പിന് വിമാനസര്‍വീസ് ആരംഭിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. എന്‍ഒസി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കമ്പനി കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്പനിക്ക് അപേക്ഷ സമര്‍പ്പിച്ചു. ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വ്വീസുകള്‍ തുടങ്ങാനാണ് അനുമതി. ഈ വര്‍ഷം അവസാനത്തോടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്ന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷമാകും സര്‍വ്വീസുകള്‍ ആരംഭിക്കുക. അടുത്ത വര്‍ഷം ആദ്യസര്‍വ്വീസ് നടത്താനാകുമെന്ന് കമ്പനി അറിയിച്ചു. സമീപഭാവിയില്‍ തന്നെ വലിയ വിമാനങ്ങള്‍ സ്വന്തമാക്കി അന്താരാഷ്ട്ര സര്‍വ്വീസുകളിലേക്ക് കടക്കാനാണ് അല്‍ഹിന്ദ് ലക്ഷ്യമിടുന്നത്. കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്കും തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്കുമായിരിക്കും ആദ്യ സര്‍വീസുകള്‍. 2,000 കോടി രൂപയുടെ പദ്ധതിയാണ് കമ്പനി വിഭാവനം ചെയ്യുന്നതെന്നും കമ്പനി ഉടമകള്‍ വ്യക്തമാക്കി. യാത്രാമേഖലയില്‍ എയര്‍ ടിക്കറ്റിങ്, ഹോളിഡേയ്സ്, ഹജ്ജ്ഉംറ, മണി എക്സ്ചേഞ്ച് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകുന്ന അല്‍ഹിന്ദ് , എയര്‍ലൈന്‍ രംഗത്തും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നും അറിയിച്ചു. ഇന്ത്യയിലും വിദേശത്തുമായി ഇതിനകം 130 ഓഫീസുകള്‍ കമ്പനിക്കുണ്ട്.