
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
ദുബൈ : ആഗസ്റ്റ് 19 ലോക മനുഷ്യത്വ ദിനത്തില്‍ തൊഴിലാളികളെ ആദരിച്ച് ജിഡിആര്‍എഫ്എ. മനുഷ്യത്വം എന്നത് വാക്കുകളില്‍ മാത്രമല്ല പ്രവര്‍ത്തികളിലൂടെയും പ്രാവര്‍ത്തികമാക്കുകയാണ് ദുബൈ ഇമിഗ്രേഷന്‍ വിഭാഗം. വര്‍ഷങ്ങളായി തങ്ങളുടെ സ്ഥാപനത്തില്‍ സേവനം അനുഷ്ഠിക്കുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെ പ്രത്യേകം ആദരിച്ചും അവര്‍ക്ക് സമ്മാനങ്ങള്‍ നല്കി കൊണ്ടും ചേര്‍ത്തു പിടിച്ചിരിക്കുകയാണ് ഡിപ്പാര്‍ട്ട്മെന്റ് ഈ ദിനത്തില്‍. അവരുടെ നിസ്വാര്‍ത്ഥ സേവനത്തെ അംഗീകരിച്ചുകൊണ്ട്, അവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുവാനുള്ള വിമാന ടിക്കറ്റുകള്‍ നല്‍കിയാണ് ഉദ്യോഗസ്ഥര്‍ ലോക മനുഷ്യത്വ ദിനത്തില്‍ സന്തോഷം സമ്മാനിച്ചത്. കൂടാതെ, അവരെ നേരിട്ട് സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നുകൊണ്ട് മനുഷ്യത്വത്തിന്റെ ഉന്നത മൂല്യങ്ങള്‍ പ്രകടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി 30 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ച ജീവനക്കാരെയും ആദരിച്ചു. ദുബൈ ഇമിഗ്രേഷന്‍ അവരുടെ ദീര്‍ഘകാല സേവനത്തിലുള്ള ജീവനക്കാരുടെ വിശ്വസ്തത, സമര്‍പ്പണം, വര്‍ഷങ്ങളായി നല്കിയ സംഭാവനകള്‍ എന്നിവയെ മാനിച്ചാണ് ആദരവുകള്‍ നല്‍കിയത്. അഭിനന്ദന സൂചകമായി, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ജീവനക്കാര്‍ക്ക് അവരുടെ കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും അവരുടെ രാജ്യങ്ങളില്‍ സന്ദര്‍ശിക്കാന്‍ യാത്രാ ടിക്കറ്റുകളും മറ്റു സമ്മാനങ്ങളും നല്കി. ഓഫീസുകള്‍, സര്‍വീസ് സെന്ററുകള്‍, ലാന്‍ഡ്സ്കേപ്പിംഗ്, വിവിധ മേഖലകളിലെ മറ്റ് ദൈനംദിന ജോലികള്‍ എന്നിങ്ങനെ വിവിധ വകുപ്പുകളിലുമുള്ള ജീവനക്കാരുടെ കഠിനാധ്വാനവും പ്രതിബദ്ധതയും അംഗീകരിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ ആദരം. വിവിധ മേഖലകളില്‍ നിന്നുള്ള തൊഴിലാളികളെ ഉള്‍പ്പെടുത്തി വിനോദ, കായിക, സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ സഹിഷ്ണുതയുടെയും നല്ല സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന, യുഎഇ സമൂഹത്തിന്റെ നല്ല ചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തൊഴില്‍ പരിപാടികള്‍ ആഘോഷിക്കാന്‍ ദുബൈ ഇമിഗ്രേഷന്‍ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. ഈ സംരംഭം 30 വര്‍ഷത്തിലേറെയായി സേവനമനുഷ്ഠിക്കുന്നവരുടെ കഠിനാധ്വാനത്തെയും അര്‍പ്പണബോധത്തെയും അംഗീകരിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്.