
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
ദുബൈ : ഓട്ടോമോട്ടീവ് ആഫ്റ്റര്‍ മാര്‍ക്കറ്റ് ഇന്ഡസ്ട്രിയിലെ പ്രമുഖ ഇവന്റായ ഓട്ടോമെക്കാനിക്ക ദുബൈ 2024ലെ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ആഗസ്റ്റ് 30 വരെ അവാര്‍ഡിനായുള്ള അപേക്ഷകള്‍ സ്വീകരിക്കും, നവംബര്‍ 10ന് ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും. ഡിസംബര്‍ 10 മുതല്‍ 12 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന പരിപാടിയുടെ ഫൈനലിനു ശേഷം വിജയികളെ പ്രഖ്യാപിക്കും. ഓട്ടോമെക്കാനിക്ക ദുബൈയുടെ ഈ വര്‍ഷം നടക്കുന്ന 21ാമത് പതിപ്പില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള 2,200 ലധികം പ്രദര്‍ശകര്‍ പങ്കെടുക്കും. ഇവന്റില്‍ 56,000 സന്ദര്‍ശകര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓട്ടോമെക്കാനിക്ക ദുബൈ അവാര്‍ഡുകള്‍ യുഎഇയിലെയും മിഡില്‍ ഈസ്റ്റിലെയും ഓട്ടോമോട്ടീവ് ആഫ്റ്റര്‍ മാര്‍ക്കറ്റിന്റെ വളര്‍ച്ചയെ ആഘോഷിക്കുന്നു, 2030 ഓടെ 69.39 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, 13 വിഭാഗങ്ങള്‍ വ്യവസായ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കും.
മിഡില്‍ ഈസ്റ്റിലെ ഓട്ടോമോട്ടീവ് ആഫ്റ്റര്‍ മാര്‍ക്കറ്റ് സമീപ വര്‍ഷങ്ങളില്‍ നേടിയ വന്‍തോതിലുള്ള വളര്‍ച്ചയാണ് അവാര്‍ഡുകളില്‍ പ്രതിഫലിക്കുന്നത്. ഈ വര്‍ഷം, 13 വിഭാഗങ്ങളാണ് ഓട്ടോമെക്കാനിക്ക ദുബൈ അവാര്‍ഡ്സില്‍ അവതരിപ്പിക്കുക.