
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
ഗതാഗതക്കുരുക്കഴിക്കാന്‍ പദ്ധതിയുമായി കുവൈത്ത്
കുവൈത്ത് സിറ്റി : വേനലവധിക്കാലം കഴിഞ് സെപ്തംബര്‍ രണ്ടാം വാരത്തോടെ പുതിയ അദ്ധ്യായന വര്‍ഷം ആരംഭിക്കുന്നു.
രാജ്യത്തുടനീളം നിലനില്‍ക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ മന്ത്രിതല സമിതി സുപ്രധാന നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ഇതുമായി ബന്ധപ്പെട്ട സമീപകാല യോഗങ്ങളില്‍ അധികാരികള്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളും, ശുപാര്‍ശകളും അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വിവിധ മന്ത്രാലയങ്ങളെയും സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം നേതൃത്വം നല്കുന്നു.
പീക്ക് ട്രാഫിക് കുറയ്ക്കുന്നതിന് വിവിധ സ്ഥാപനങ്ങളില്‍ അനുയോജ്യമായ വര്‍ക്കിംഗ് ഷെഡ്യൂളുകള്‍ നടപ്പിലാക്കുക, വ്യക്തിഗത വാഹന ഉപയോഗം കുറയ്ക്കുന്നതിന് സ്കൂള്‍ വിദ്യാര്‍ത്ഥികളെ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ അശ്രയിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ അടിയന്തിര പരിഹാരങ്ങളില്‍ ഉള്‍പ്പെടുന്നു. ട്രാഫിക് സാന്ദ്രതയുള്ള ഹോട്ട്സ്പോട്ടുകള്‍, ജനത്തിരക്കേറിയ കവലകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കല്, സിഗ്നലുകളാല് നിയന്ത്രിക്കപ്പെടുന്ന കവലകള്‍ താല്കാലികമായി അടയ്ക്കുക, കുവൈത്ത് മുനിസിപ്പാലിറ്റി സമഗ്രമായ ട്രാഫിക് പഠനങ്ങള്‍ നടത്തിയതിന് ശേഷം മാത്രമേ ഉയര്‍ന്ന സാന്ദ്രതയുള്ള പദ്ധതികള്‍ക്ക് ലൈസന്‍സ് നല്‍കൂ എന്ന് ഉറപ്പാക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കും. വിവിധ റിംഗ് റോഡുകള്‍, ഫഹാഹീല്‍ എക്സ്പ്രസ് വേ എന്നിവയുടെ വികസനം ഉള്‍പ്പടെയുള്ള റോഡ് ശൃംഖലകള്‍ക്ക് പദ്ധതി മുന്‍ഗണന നല്‍കാനും, ഫണ്ട് നല്‍കാനും പൊതുമരാമത്ത് മന്ത്രാലയത്തെ പ്രേരിപ്പിക്കും. അതേസമയം, ഗതാഗതം നിയന്ത്രിക്കുന്നതിന് സുസ്ഥിരവും,തന്ത്രപരവുമായ സമീപനം വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യം മന്ത്രിമാരുടെ കൗണ്‍സില്‍ ഊന്നിപ്പറഞ്ഞു. പൊതുഗതാഗതം, റോഡ് ശൃംഖലകളുടെ കാര്യക്ഷമത, റെഗുലേറ്ററി മെച്ചപ്പെടുത്തലുകള്‍ എന്നിവ സമന്വയിപ്പിക്കുന്ന യോജിച്ച പരിഹാരം ലക്ഷ്യം വച്ചുള്ള അടിയന്തര ആവശ്യങ്ങളും ദീര്‍ഘകാല വികസന ലക്ഷ്യങ്ങളും പദ്ധതി വിഭാവനം ചെയ്യുന്നു.