
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
ദുബൈ : ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് നിയന്ത്രിക്കാന്‍ ഇമാറാത്തി റഫറി. അണ്ടര്‍ 17 വനിതാ ലോകകപ്പ് നിയന്ത്രിക്കാന്‍ അമല്‍ ജമാലിനെ ഫെഡറേഷന് ഇന്റര്‍നാഷണല്‍ ഡി ഫുട്ബോള്‍ അസോസിയേഷന് തിരഞ്ഞെടുത്തതായി യുഎഇ ഫുട്ബോള്‍ അസോസിയേഷന് അറിയിച്ചു. ഫിഫയുടെ അന്താരാഷ്ട്ര റഫറിമാരുടെ പട്ടികയില്‍ ഇടം നേടിയ ജമാല്‍, ഡൊമിനിക്കല്‍ റിപബ്ലിക്കില്‍ ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 3 വരെ നടക്കുന്ന മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ഗ്രൗണ്ടിലിറങ്ങും. സാങ്കേതിക വൈദഗ്ധ്യത്തിന്റെയോ ശാരീരിക കഴിവുകളുടെയോ കാര്യത്തില്‍ പുരുഷവനിത റഫറിമാര്‍ തമ്മില്‍ വ്യത്യാസമില്ലെന്ന് അമല്‍ ജമാല്‍ സാക്ഷ്യപ്പെടുത്തുന്നു. എമിറാത്തി ഫെഡറേഷന് ബോര്‍ഡ് അംഗവും വനിതാ ഫുട്ബോള്‍ കമ്മിറ്റി ചെയര്‍മാനുമായ അമല്‍ ബൗ ഷാലഖ് ജമാലിന്റെ നേട്ടങ്ങളെ അനുമോദിച്ചു. ജമാലിന്റെ നിയമനത്തെ എമിറാത്തി കമ്മ്യൂണിറ്റി സ്വാഗതം ചെയ്യുകയും അതിനെ ‘പോസിറ്റീവ് ഘട്ടം’ എന്ന് വിളിക്കുകയും ചെയ്തുവെന്ന് ബൗ ഷാലഖ് പറഞ്ഞു.