
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
ദുബൈ : ഇന്ത്യയിലെ മികച്ച ജ്വല്ലറി ബ്രാന്‍ഡായ തനിഷ്ക് എക്സ്ക്ലൂസീവ് ഓണം കളക്ഷന്‍സ് പുറത്തിറക്കി. കേരളത്തിന്റെ പ്രിയപ്പെട്ട ഉത്സവത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചൈതന്യവും ഉള്‍ക്കൊണ്ട് അതിസൂക്ഷ്മമായി തയ്യാറാക്കിയതാണ് ഓണം എക്സ്ക്ലൂസീവ് സ്വര്‍ണാഭരണ ശേഖരം. വിസ്മയിപ്പിക്കുന്ന ഈ ശേഖരം പ്രത്യേക ഓഫറുകളുമായി തിരഞ്ഞെടുക്കപ്പെട്ട ചില കേന്ദ്രങ്ങളില്‍ മാത്രമാണ് ഉത്സവകാലത്ത് ലഭ്യമാകുക. വള്ളംകളി, മോഹിനിയാട്ടം, ഹൗസ്ബോട്ടുകള്‍, ഗജവീരന്മാരെ എഴുന്നള്ളിച്ചുള്ള ഘോഷയാത്രകള്‍ തുടങ്ങിയവയാല്‍ ഓണക്കാലത്ത് സജീവമാകുന്ന പരമ്പരാഗത കാഴ്ചകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ശേഖരം ഒരുക്കിയിരിക്കുന്നത്. ഇതിലെ ഓരോ വിഭാഗവും കുറ്റമറ്റ കരകൗശലത്തോടെ ഏറെ സൂക്ഷ്മമായിതയ്യാറാക്കിയ നൂതന ഉല്പന്നങ്ങളോടുള്ള തനിഷ്ക്കിന്റെ പ്രതിബദ്ധതയാണ് വെളിപ്പെടുത്തുന്നത്. തനിഷ്കിന്റെ ഓണം എക്സ്ക്ലൂസീവ് ശേഖരം കേരളത്തിന്റെ സമ്പന്നമായ ദേശീയോത്സവത്തിനുള്ള ആദരവാണെന്ന് ടൈറ്റാന്‍ ഇന്റര്‍നാഷനല്‍ സിഇഒ; കുരുവിള മാര്‍കോസ് പറഞ്ഞു. വളരെ സൂക്ഷ്മതയോടെ നിര്‍മിച്ച ഈ ശേഖരത്തിലെ ഓരോ ഡിസൈനിനും ഓണത്തിന്റെ സത്തയെക്കുറിച്ചുള്ള തനതായ കഥകള്‍ പറയാനുണ്ട്. കേരളത്തിന്റെ പരമ്പരാഗത കലാവൈഭവത്തിനും ഉത്സവചൈതന്യത്തിനും തനിഷ്കിന്റെ ആദരവാണ് ഈ വ്യത്യസ്ത ആഭരണ ശേഖരം. വിപണിയില്‍ വേറിട്ടുനില്‍ക്കുന്ന ആകര്‍ഷകമായ ഡിസൈനുകളുടെ ഒരു ശ്രേണിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് വെറും ജ്വല്ലറി മാത്രമല്ല; ഇത് പാരമ്പര്യം, സംസ്കാരം, കരകൗശലം എന്നിവയുടെ ആഘോഷമാണ്. യുഎഇയിലെ ഇന്ത്യന്‍ പ്രവാസി സമൂഹവുമായി, പ്രത്യേകിച്ച് മലയാളികളുമായി ബന്ധപ്പെടുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പാണ് ഓണം ശേഖരം. ഉയര്‍ന്ന നിലവാരമുള്ള കരകൗശലത്തോടുകൂടിയ ഇന്ത്യന്‍ പാരമ്പര്യങ്ങളെ ബഹുമാനിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഓണത്തിന്റെ സാംസ്കാരിക പ്രാധാന്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഉല്പന്ന ശ്രേണി വര്‍ധിപ്പിക്കുക മാത്രമല്ല, ഈ സുപ്രധാന വിപണിയില്‍ ഞങ്ങളുടെ ബ്രാന്‍ഡിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹിനിയാട്ടം ഹരം, താമര വള, പാലക്ക ലീഫ് പെന്‍ഡന്റ് തുടങ്ങിയവയാണ് കളക്ഷനില്‍ പ്രധാനപ്പെട്ടത്.
ഓണം പ്രമാണിച്ച് തനിഷ്ക് ഉപയോക്താക്കള്‍ക്ക് ഡയമണ്ട് ആഭരണങ്ങള്‍ക്കും പണിക്കൂലിയിലും 25 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ ഓഫറുകള്‍ സ്റ്റോറുകളിലും ഓണ്‍ലൈനിലും ലഭ്യമാണ്. ആഗസ്റ്റ് 21 മുതല്‍ എല്ലാ തനിഷ്ക് സ്റ്റോറുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ഓണം കളക്ഷന്‍ ലഭ്യമാകും.