
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
കുവൈത്ത് സിറ്റി : കുവൈത്ത് മംഗഫിലെ എന്‍ബിടിസി കമ്പനിയുടെ തൊഴിലാളി ക്യാമ്പില്‍ ഉണ്ടായ തീപിടിത്ത കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഒരു കുവൈത്ത് പൗരനും മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്തുകാരും അടങ്ങുന്ന കേസിലെ എട്ട് പ്രതികളെ 300 ദിനാര്‍ വീതം ജാമ്യത്തില്‍ വിട്ടയക്കാന്‍ ഡിറ്റന്‍ഷന്‍ റിന്യുവല്‍ ജഡ്ജി വിധിച്ചു. സംഭവത്തില്‍ ക്രിമിനല്‍ ഉദ്ദേശ്യം കണ്ടെത്താഞ്ഞതും തീപിടുത്തം ആകസ്മികമായി സംഭവിച്ചതാണെന്നുമുള്ള അന്വേഷണ റിപ്പോര്‍ട്ടിന് മേലാണ് ജാമ്യം അനുവദിച്ചത്. കുറ്റാരോപിതരായ എല്ലാ കക്ഷികളെയും പബ്ലിക് പ്രോസിക്യൂഷന് ചോദ്യം ചെയ്തിരുന്നു. കേസ് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വിട്ടതായും കുവൈത്തിലെ പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.