
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
ഫ്രീലാന്ന്സ് വിസയില്ല; ഒരു വര്‍ഷ വിസയിലും തട്ടിപ്പ്
ദുബൈ : യുഎഇയില്‍ കുറഞ്ഞ ചെലവില്‍ ലൈസന്‍സും വിസയും എന്ന പേരില്‍ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് നിരവധി തട്ടിപ്പുകള്‍ നടക്കുന്നതായും ആരും ഇതില്‍ കുടുങ്ങരുതെന്നും മള്‍ട്ടി ഹാന്റ്സ് ഗ്രൂപ്പ് മേധാവികള്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫ്രീലാന്റ്സ് വിസയെന്നും പാര്‍ട്ണര്‍ വിസയെന്നും ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും ഈ മേഖലയില്‍ വ്യാപകമായി പ്രചാരം നടത്തി ആളുകളെ വഞ്ചിക്കുന്നത്. യുഎഇയില്‍ ഇഷ്യു ചെയ്യുന്ന ഏത് വിസയുടെ ഫീസ് നിരക്കും സുതാര്യമാണെന്നിരിക്കെ ഇത്തരം ഓഫറുകളില്‍ വഞ്ചന ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. പാര്‍ട്ണര്‍ വിസയെടുക്കുമ്പോള്‍ വളരെയധികം ജാഗ്രത പാലിക്കണമെന്നും പാര്‍ട്ണര്‍മാരില്‍ ആരെങ്കിലുമൊരാള്‍ ബാധ്യത വരുത്തിയാല്‍ വിസയിലുള്ള എല്ലാവരും ഉത്തരവാദികളാണെന്ന വസ്തുത മനസ്സിലാക്കണമെന്നും മള്‍ട്ടി ഹാന്റ്സ് ഗ്രൂപ്പ് എം.ഡി യാസര്‍ അഹമ്മദ് അലിയും ഡയറക്ടര്‍ കെ.സി.കെ ദാവൂദും പറഞ്ഞു. കൂടാതെ ഫ്രീലാന്റ്സ് വിസയെന്ന പേരില്‍ യുഎഇയില്‍ ഒരു വിസയും ഇഷ്യു ചെയ്യുന്നില്ലെന്ന വസ്തുത മനസ്സിലാക്കണമെന്നും അവര്‍ അറിയിച്ചു. കുറച്ചു കാലങ്ങളായി ചില സമൂഹമാധ്യമങ്ങളില്‍ ആകര്‍ഷകമായ പരസ്യവാചത്തിലൂടെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചു നിരവധി തട്ടിപ്പുകള്‍ നടക്കുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് യുഎഇയില്‍ എവിടെയും ജോലി ചെയ്യാന്‍ പറ്റുന്ന ഫ്രീ ലാന്‍സ് വിസഎന്ന പേരിലുള്ള വിസ ഓഫര്‍
സത്യത്തില്‍ ഫ്രീ ലാന്‍സ് വിസ എന്ന പേരില്‍ ഒരു വിസയും യുഎഇ ഗവണ്മെന്റ് ഇഷ്യൂ ചെയ്യുന്നേയില്ല. എന്നാല്‍ പലപ്പോഴും മാതാപിതാക്കളെയോ വീട്ടു ജോലിക്കാരെയോ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം സ്പോണ്‍സര്‍ഷിപില്‍ കഴിയാത്ത സാഹചര്യത്തിലാണ് ഫ്രീ ലാന്‍സ് എന്ന പേരില്‍ ലഭിക്കുന്ന പാര്‍ട്ണര്‍ വിസയെ ആശ്രയിക്കേണ്ടി വരുന്നത്. ഇത്തരം ആവശ്യക്കാര്‍ വിസക്ക് വേണ്ടി കൊടുക്കുന്ന ഡോക്യൂമെന്റസ് ഉപയോഗിച്ച് ഒരു ട്രേഡ് ലൈസന്‍സ് ഇഷ്യു ചെയ്യുകയും അതില്‍ പാര്‍ട്ണര്‍ വിസ നല്‍കുകയും ചെയ്യുന്നു. ഇതില്‍ ഭാവിയില്‍ വരുന്ന എല്ലാ ഉത്തരവാദിത്തങ്ങളും പാര്‍ട്ണര്‍ വിസക്കാരനും വഹിക്കേണ്ടിവരും. ഇതില്‍ എംപ്ലോയ്മെന്റ് വിസയെടുത്തവര്‍ മറ്റൊരു ജോലി കിട്ടിയാല്‍ ക്യാന്‍സല്‍ ചെയ്യേണ്ട സമയത്തു ലൈസന്‍സ് ഉടമയെ കിട്ടാതിരിക്കുകയും ലേബര്‍ കോര്‍ട്ടില്‍ പരാതി നല്‍കുകയും ലേബര്‍ കോര്‍ട്ടില്‍ നിന്ന് വിളി വരുകയും ചെയ്യുമ്പോളാണ് പലരും ഞങ്ങള്‍ എംപ്ലോയര്‍ മാരാണ് എന്ന വിവരം പോലുമറിയുന്നത്. അപ്പോഴാണ് രണ്ടു വര്‍ഷത്തെ വിസയെടുത്തവര്‍ താന്‍ അകപ്പെട്ട കെണി മനസ്സിലാകുന്നത്. അതു പോലെ എംപ്ലോയ്മെന്റ് വിസക്ക് നിയന്ത്രണങ്ങളുള്ള ബംഗ്ലാദേശ് പോലുള്ള രാജ്യക്കാര്‍ക്കും ഇത്തരം പാര്‍ട്ണര്‍ വിസ വില്‍ക്കുകയും അവര്‍ ഈ രാജ്യത്ത് ജോലിയും കൂലിയുമില്ലാതെ നടക്കുന്നതും ഗുരുതരമായ സാമൂഹ്യ പ്രശ്നമായി നിലനില്ക്കുന്നു. ഇത്തരം വിസ വില്പനക്കാരെ പ്രോത്സാഹിപ്പിക്കും വിധം ചില വ്ളോഗര്‍മാരും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി കാണുന്ന ഒരു വര്‍ഷ വിസ എന്നതിന് പിന്നിലും ചില കാര്യങ്ങള്‍ പൊതു സമൂഹം അറിയേണ്ടതുണ്ട്. ഇതൊരു റിമോട്ട് വര്‍ക്ക് വിസയാണ്. അഥവാ യുഎഇക്കു പുറത്തുള്ള കമ്പനികളില്‍ 3500 ഡോളറിന് മുകളില്‍ സാലറിയുള്ളവര്‍ക്ക് യുഎഇ താമസിച്ചു റിമോട്ട് ജോബ് ചെയ്യാന്‍ അനുവദിക്കുന്ന വിസയാണിത്. ഈ വിസയെ മറയാക്കി പുറത്തു ചില തട്ടിക്കൂട്ടിയ കമ്പനികളില്‍ താല്കാലികമായി വലിയ സാലറി കോണ്‍ട്രാക്ട് ഉണ്ടാക്കി അതിന്റെ പേരിലാണ് വിസ സംഘടിപ്പിക്കുന്നത്. ഇത്തരം പരസ്യങ്ങള്‍ കണ്ട് വഞ്ചിതരാവരുതെന്നും ജാഗ്രത പാലിക്കണമെന്നും മള്‍ട്ടി ഹാന്റ്സ് സ്റ്റാഫ് അസോസിയേഷന് അറിയിച്ചു. ഡയറക്ടര്‍മാരായ യൂസഫ് അബ്ദുല്ല, അബ്ദുല്ല മെഹ്മൂദ്, സവാദ് തറവട്ടത്ത്, അന്‍ഷാദ് കാഞ്ഞങ്ങാട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.