
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ഷാര്‍ജ: ഷാര്‍ജയിലെ ഇസ്ലാമിക് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഷാര്‍ജ എമിറേറ്റില്‍ 640 മുസല്ലകളും പള്ളികളും ഈദുല്‍ അദ്ഹ പ്രാര്‍ത്ഥനകള്‍ക്കായി അനുവദിച്ചതായി പ്രഖ്യാപിച്ചു. ഈദ് നമസ്കാരങ്ങള്ക്കായി നിയുക്ത പ്രാര്‍ത്ഥനാ സ്ഥലങ്ങളും എമിറേറ്റിലെ ചില പൊതു സ്ക്വയറുകളും കൂടാതെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ നടക്കുന്ന പള്ളികളും ഇതില്‍ ഉള്‍പ്പെടുന്നു. പ്രവാചകന്റെ സുന്നത്ത് പുനരുജ്ജീവിപ്പിക്കാനുള്ള വകുപ്പിന്റെ പ്രതിബദ്ധതയില്‍ നിന്നാണ് ഈ സംരംഭം ഉടലെടുത്തത്. ഷാര്‍ജ പോലീസ് ജനറല്‍ കമാന്‍ഡ്, ഷാര്‍ജ മുനിസിപ്പാലിറ്റി, എമിറേറ്റിലെ മറ്റ് അധികാരികള്‍ എന്നിവരുമായി ഏകോപിപ്പിച്ചാണ് വകുപ്പ് ഈ ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്. ഷാര്‍ജ സിറ്റിയിലും അല്‍ ഹംരിയയിലുമായി 447 മുസല്ലകളും പള്ളികളും മധ്യമേഖലയില്‍ 106 ഉം കിഴക്കന്‍ മേഖലയില്‍ 87 ഉം ഉള്‍പ്പെടെ എമിറേറ്റിന്റെ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും മുസല്ലകളും പള്ളികളും ഒരുക്കിയിട്ടുണ്ട്. ഉര്‍ദു, മലയാളം, തമിഴ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലുള്ള പെരുന്നാള്‍ ഖുതുബകളും വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും സൗകര്യം ചെയ്തിട്ടുണ്ട്. കൂടാതെ ശ്രവണ വൈകല്യമുള്ളവര്‍ക്കായി അല്‍ ജസാത്ത് ഏരിയയിലെ ഇമാം അഹമ്മദ് ബിന്‍ ഹന്ബല് മസ്ജിദില്‍ ഈദ് പ്രഭാഷണത്തിന്റെ തല്‍ക്ഷണ വിവര്‍ത്തനം ആംഗ്യ ഭാഷയിലേക്ക് നല്‍കും. മതപരമായ ആചാരങ്ങള്‍ സുഗമമാക്കുന്നതിനും ആരാധകര്‍ക്ക് അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് ഇസ്്ലാമിക കാര്യ വകുപ്പ് ചെയര്മാന് അബ്ദുല്ല ഖലീഫ യാറൂഫ് അല്‍ സുബൂസി പറഞ്ഞു. ഈദുല്‍ അദ്ഹ പ്രാര്‍ത്ഥനകള്‍ക്കായി മുസല്ലകളുടെയും മസ്ജിദുകളുടെയും സംവിധാനങ്ങള്‍ വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. കനത്ത ചൂട് കണക്കിലെടുത്ത് കൂളിംഗ് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. ഫജര്‍ നമസ്കാരത്തിന് ശേഷം വിശ്വാസികളെ സ്വീകരിക്കാന്‍ പള്ളികള്‍ തുറക്കണമെന്ന് വകുപ്പ് മസ്ജിദ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷാര്‍ജ സിറ്റിയിലും അല്‍ ഹംരിയയിലും പുലര്‍ച്ചെ 5:44 നും അല്‍ ദൈദിലും അല്‍ ബതൈയിലും 5:44 നും അല്‍ മദാമിലും മ്ലീഹയിലും 5:41 നും കിഴക്കന്‍ മേഖലയില്‍ 5:41 നും ഈദുല്‍ അദ്ഹ നമസ്കാരങ്ങള്‍ നടക്കും.