
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: ധീരമായ നവോത്ഥാനം പ്രവര്‍ത്തനങ്ങളിലൂടെ കേരളീയ സമൂഹം ആര്‍ജ്ജിച്ചെടുത്ത സാമുദായിക ഐക്യവും മതേതര പ്രതിബദ്ധതയും മാനുഷിക മൂല്യങ്ങളും കേരളത്തിന്റെ പൈതൃക സ്വത്താണെന്നും അതില്‍ വിള്ളല്‍ വരുത്താനുള്ള ദുഷ്ടലാക്ക് തിരിച്ചറിയണമെന്നും യുഎഇ ഇന്ത്യന്‍ ഇസ്്ലാഹി സെന്റര്‍ സെക്രട്ടേറിയറ്റ് യോഗം പ്രസ്താവിച്ചു. ഇന്ത്യക്കും ലോകത്തിനും മാതൃകയായ കേരളത്തിന്റെ അഭിമാനമായ സാമൂഹികഘടനയെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന ഇത്തരം പ്രസ്താവനകളെ യോഗം ശക്തമായി അപലപിച്ചു. കേരളീയ മുസ്്ലിംകള്‍ അന്യായമായി നേടിയതെന്തെന്ന് വിശദീകരിക്കാന്‍ ആരോപകര്‍ക്ക് ബാധ്യതയുണ്ട്. സംവരണം, മദ്രസാ അധ്യാപക ശമ്പളം, ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും അതിന്റെ നിജസ്ഥിതി മനസ്സിലാക്കി അവജ്ഞയോടെ തള്ളിക്കളഞ്ഞ കേരളീയ സമൂഹം ഈ ഘട്ടത്തിലും ജാഗ്രത പാലിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. പൊതുമണ്ഡലത്തെ മലീമസമാക്കുന്ന ഇത്തരം പ്രസ്താവനകളെ അപലപിച്ചുകൊണ്ട് വിവിധ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങള്‍ രംഗത്തുവന്നതില്‍ ഇസ്്ലാഹി സെന്ററിന് അഭിമാനമുണ്ട്. കേരളത്തിന്റെ സാമൂഹ്യ മൂല്യം കാത്തുസൂക്ഷിക്കുന്ന പ്രവാസി സമൂഹത്തിന്റെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാവുമെന്നും യോഗം അഭിപ്രായപ്പെട്ടു. വിവാദ പ്രസ്താവനയെത്തുടര്‍ന്ന് നവോത്ഥാന സമിതിയില്‍നിന്നും രാജിവെക്കുകയും ശേഷമുണ്ടായ വിവാദങ്ങളില്‍ പക്വമായ നിലപാട് വിശദീകരിക്കുകയും ചെയ്ത ഡോ. ഹുസൈന് മടവൂരിനെ യോഗം അഭിനന്ദിച്ചു. ബലിപെരുന്നാള്‍ ദിനത്തില്‍ സാമുദായിക ഐക്യം ഊട്ടി ഉറപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് പ്രവര്‍ത്തകരോട് യോഗം ആഹ്വാനം ചെയ്തു. കുവൈത്തിലെ തീപിടിത്തത്തില്‍ മരണപ്പെട്ട എല്ലാ ഇന്ത്യക്കാരുടെയും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കുപറ്റി ചികിത്സയില്‍ കഴിയുന്ന എല്ലാവര്ക്കും എത്രയും വേഗം രോഗമുക്തി നേടാന്‍ കഴിയട്ടെയെന്നും യോഗത്തില്‍ പ്രാര്‍ത്ഥിച്ചു. പ്രസിഡന്റ് എ.പി അബ്ദുസമദ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എ ഹുസൈന് ട്രഷറര്‍ വി.കെ സക്കരിയ, അബ്ദുല്‍ വാഹിദ് മയ്യേരി, മുഹമ്മദ് അലി പാറക്കടവ്, അലി അക്ബര്‍ ഫാറൂഖി, ഫൈസല്‍ അന്‍സാരി, അഷ്റഫ് പേരാമ്പ്ര, എക്സല്‍ മുജീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.