
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ഇന്ന് ബലിപെരുന്നാള്‍. വിശ്വാസികള്‍ക്ക് ആഹ്ളാദത്തിന്റെയും അനുഗ്രഹത്തിന്റെയും സുദിനം. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്നാണ്് പെരുന്നാള്‍. ഒമാനിലും കേരളത്തിലും പെരുന്നാള്‍ നാളെയാണ്. പെരുന്നാള്‍ ആഘോഷത്തിനായി യുഎഇയും മറ്റു ഗള്‍ഫ് നാടുകളും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഒരുങ്ങിയിരുന്നു. ഹജ്ജിന്റെ പ്രധാന കര്‍മ്മമായ അറഫാ സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇന്നലെ വ്രതാനുഷ്ഠാനത്തിലായിരുന്നു. പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരത്തിന് ശേഷം കുടുംബങ്ങളും കൂട്ടുകാരുമൊത്തുള്ള സംഗമങ്ങള്‍ നടക്കും. ബലികര്‍മ്മങ്ങള്‍ക്ക് സര്‍ക്കാര്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഗള്‍ഫ് നാടുകളിലുള്ള പ്രവാസികള്‍ പെരുന്നാള്‍ ആഘോഷിക്കാനായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്നലെ മുതല്‍ ചൊവ്വാഴ്ച വരെ മിക്കവാറും ഗള്‍ഫ് രാജ്യങ്ങളില്‍ അവധി നല്‍കിയിട്ടുണ്ട്. കനത്ത ചൂട് പെരുന്നാള്‍ ആഘോഷത്തിന്റെ നിറം കെടുത്തുമെങ്കിലും പലര്‍ക്കും നീണ്ട അവധിയായതിനാല്‍ യുഎഇക്ക് പുറത്ത് ചൂട് അധികമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര പുറപ്പെടുന്നവരുമുണ്ട്. വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ സ്റ്റേജ് ഷോകളും വിവിധയിടങ്ങളിലായി നടക്കും. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഇന്ത്യ സോഷ്യല്‍ സെന്റര്‍, കേരള സോഷ്യല്‍ സെന്റര്‍, മലയാളി സമാജം, ഷാര്‍ജ ഇന്ത്യന്‍ അസോസിഷന് തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ പരിപാടികള്‍ അരങ്ങേറും. അബുദാബിയിലും ദുബൈയിലും വെടിക്കെട്ട് ഷോയും നടക്കും. ജൂണ്‍ 15 ശനിയാഴ്ച മുതല്‍ ജൂണ്‍ 18 ചൊവ്വ വരെ അവധി ആഘോഷിക്കുന്നതിനായി യുഎയില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ അവധി നല്‍കിയിട്ടുണ്ട്. ദുബൈ റിവര്‍ലാന്റില്‍ ജൂണ്‍ 16,17 തിയ്യതികളില്‍ രാത്രി 9 മണിക്ക് കരിമരുന്ന് പ്രദര്‍ശനമുണ്ടാവും. അബുദാബിയിലും അല്‍ഐനിലും അഞ്ചു മിനിറ്റ് നീണ്ടുനില്‍ക്കുന്ന കരിമരുന്ന് പ്രയോഗവും നടക്കും. അബുദാബി കോര്‍ണിഷില്‍ ജൂണ്‍ 16ന് രാത്രി 9മണിക്കും യാസ് ഐലന്റിലും ഹുദരിയാത്ത് ഐലന്റിലും രാത്രി 9ന് വെടിക്കെട്ടുണ്ടാവും. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും പെരുന്നാള്‍ പ്രമാണിച്ച് വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.