
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
ദുബൈ : പൊതുസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന ലൈസന്‍സില്ലാത്ത ഗ്യാസ് സിലിണ്ടറുകള്‍ വില്പന നടത്തിയ ഒമ്പത് പേരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ലൈസന്‍സില്ലാത്ത 343 സിലിണ്ടറുകളും അതോറിറ്റി പിടിച്ചെടുത്തു. ഈ സിലിണ്ടറുകള്‍ സുരക്ഷിതമല്ലാത്ത രീതിയിലും സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാതെയും വിതരണം ചെയ്യുകയും സംഭരിക്കുകയും ചെയ്തു. അവ തീപിടുത്തത്തിനോ സ്ഫോടനത്തിനോ കാരണമാവുകയും ഗുരുതരമായ കേടുപാടുകള്‍ വരുത്തുകയും ചെയ്യാന്‍ സാധ്യതയുള്ളതായി പൊലീസ് അറിയിച്ചു. സുരക്ഷാ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന അനധികൃത വഴിയോരക്കച്ചവടക്കാരെ പിടികൂടാനുള്ള ദുബൈ പോലീസിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റെന്ന് ദുബൈ പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ബ്രിഗ് ഹാരിബ് അല്‍ ഷംസി പറഞ്ഞു.