
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അബുദാബി/ദുബൈ: ആദ്യകാല പ്രവാസികള്‍ക്ക് പാട്ടും പെരുന്നാളും ആഘോഷങ്ങളും നാട്ടില്‍ മാത്രമായിരുന്നു. ആണ്ടിലൊരിക്കല്‍ എവിടെയെങ്കിലും നടക്കുന്ന കലാസാംസ്കാരിക പരിപാടികള്‍ക്കായി പ്രവാസികള്‍ കാത്തിരുന്ന കാലം പോയി. കാലം മാറി കഥമാറി. ഇന്ന് പ്രവാസിക്ക് എന്നും പെരുന്നാളാണ്. അത് പെരുന്നാള്‍ ദിനങ്ങളിലാണെങ്കിലോ, ഇരട്ടി പെരുന്നാളായി മാറും. നാട്ടിലെ ഗൃഹാതുരത്വം തുളുമ്പി നില്ക്കുന്ന പെരുന്നാള്‍ ദിനങ്ങള്‍ പ്രവാസികള്‍ പതുക്കെ മറന്നു തുടങ്ങിയിരിക്കുന്നു. നാട്ടില്‍ നടക്കുന്ന പെരുന്നാള്‍ പരിപാടികളെ കവച്ചുവെക്കുന്ന അല്ലെങ്കില്‍ നാട്ടിലെവിടെയും നടക്കാന്‍ സാധ്യതയില്ലാത്ത കലാസാംസ്കാരിക പരിപാടികളാണ് പെരുന്നാള്‍ അനുബന്ധിച്ച് ഗള്‍ഫ് നാടുകളില്‍ നടന്നു വരുന്നത്. പെരുന്നാള്‍ നമസ്കാരവും കൂട്ടായ്മകളും നാടിനെ മറികടക്കുന്ന രീതിയിലേക്ക് മാറി. പ്രവാസികള്‍ കുടുംബസമേതം താമസമാക്കാന്‍ തുടങ്ങിയതോടെ സങ്കടപ്പെരുന്നാളും പ്രവാസികള്‍ മറന്നു തുടങ്ങി. പെരുന്നാള്‍ നമസ്കാരത്തിന് മലയാളികള്‍ ഒത്തുകൂടുന്ന പള്ളികള്‍ വര്‍ധിച്ചു. മാത്രമല്ല മലയാളത്തില്‍ പെരുന്നാള്‍ ഖുതുബയുള്ള ഈദ്ഗാഹുകള്‍ ധാരാളം. പെരുന്നാളിനോടനുബന്ധിച്ച് സുഹൃദ് കൂട്ടായ്മകളും കുടുംബസംഗമങ്ങളും വിവിധ മലയാളി സംഘടനകള്‍ നടത്തുന്ന ഈദ് ഫെസ്റ്റുകളും എത്രയോ ആണ്. ഈ വേളകളില്‍ നാട്ടിലുള്ള മിക്കവാറും കലാകാരന്മാര് ഗള്‍ഫ് നാടുകളില്‍ പര്യടനത്തിലായിരിക്കും. അങ്ങനെ വരുമ്പോള്‍ പ്രവാസിയുടെ പെരുന്നാള്‍ ജഗപൊക…ഇത് പ്രവാസ പെരുന്നാള്‍ പോറ്റുനാട്ടില് നടക്കുന്ന ആഘോഷപെരുന്നാള്.
ഇന്നലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ ഒന്നാം പെരുന്നാള്‍ ദിനത്തില്‍ ഈദ് ഇശല്‍ നിലാവ് നടന്നു. വൈകുന്നേരം 7ന് നടന്ന ഇശല്‍ വിരുന്നില്‍ പ്രശസ്ത മാപ്പിളകലാ പ്രതിഭകള്‍ അണിനിരന്നു. കേരള സോഷ്യല്‍ സെന്ററില്‍ വിപുലമായ പെരുന്നാള്‍ നിലാവ് ഉദിച്ചുയര്‍ന്നു. ജാസി ഗിഫ്റ്റിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാര് അണിനിരന്ന പരിപാടി വേറിട്ടതായിരുന്നു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനത്തിന്റെ ഭാഗമായാണ് പെരുന്നാള്‍ നിലാവ് സംഘടിപ്പിച്ചത്. രണ്ടാം പെരുന്നാള്‍ ദിനത്തില്‍ അബുദാബി മലയാളി ഫോറത്തിന്റെ ഫിയെസ്റ്റ അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ നടക്കും. കേരളത്തില്‍ നിന്നുള്ള പ്രഗത്ഭ കലാകാരന്മാര് പങ്കെടുക്കും. അബുദാബി കെഎംസിസി മലപ്പുറം ജില്ല, പാലക്കാട് ജില്ല, കാഞ്ഞങ്ങാട് മണ്ഡലം തുടങ്ങിയ കെഎംസിസി കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വ്യത്യസ്തമായ പരിപാടികള്‍ അരങ്ങേറി. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി പെരുന്നാള്‍ ദിനത്തില്‍ നടത്തിയ ഈദ് സംഗമം ശ്രദ്ധേയമായി. അജ്മാന് കെഎംസിസി സംസ്ഥാന കമ്മിറ്റി ഈദ് സംഗമം സംഘടിപ്പിച്ചു.