
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: ഈദ് ദിനത്തില്‍ കാസര്‍കോടന്‍ പെരുന്നാളിനെ അനുസ്മരിപ്പിച്ച് ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഫിയെസ്റ്റ വേറിട്ട അനുഭവമായി. പെരുന്നാള്‍ പുലരിയില്‍ സംഘടിപ്പിച്ച കൂട്ടായ്മ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന വേദിയായി അനുഭവപ്പെട്ടുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത യുഎഇ കെഎംസിസി ഉപദേശകസമിതി വൈസ് ചെയര്മാന് യഹ്യ തളങ്കര പറഞ്ഞു. ബാല്യകാലത്തെ ഈദ് ദിനത്തിലെ ഒത്ത് ചേരലും പരസ്പരം ഈദ്സന്ദേശം കൈമാറി സൗഹാര്‍ദ്ദത്തിന്റെ പുതുനാമ്പുകള്‍ കോര്‍ത്ത് വെക്കുന്ന പഴയകാലത്തെ ഓര്ത്തുപോയതായും അദ്ദേഹം പജില്ലാ കെഎംസിസി പ്രസിഡന്റ് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ധീന്‍ സ്വാഗതം പറഞ്ഞു. യുഎ ഇ കെഎംസിസി ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ, മുഹമ്മദ് ബിന്‍ അസ്്ലം, രാധാകൃഷ്ണന് മച്ചിങ്ങല്‍, ജലീല്‍ പട്ടാമ്പി, കെപിഎ സലാം, ഹുസൈനാര് ഹാജി എടച്ചാക്കെ, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീല്‍, അല്‍ വഫ, ഡോ. ഷെരീഫ് പൊവ്വല്‍, മുനീര്‍, അഡ്വ.സാജിദ് അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍ അരിപ്പാംബ്ര, മുസ്തഫ വേങ്ങര, അഷറഫ് കൊടുങ്ങല്ലൂര്‍, നിസാം കൊല്ലം, അബ്ദുല്ല ആറങ്ങാടി, അഫസല്‍ മൊട്ടമ്മല്‍, മുജീബ് മെട്രോ, ഹംസ മധൂര്‍, മജീദ് കോളിയാട്, സമീര്‍ ചെങ്കളം, പി.വി നാസര്‍, അമീര്‍ കല്ലട്ര, റാഫി പള്ളിപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.