
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: ജീര്ണതയില് കലുഷിതമായ വര്‍ത്തമാനകാല സാമൂഹ്യാവസ്ഥയില്‍ മാനുഷിക മൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്ന ഋജുവായ വക്രതയില്ലാത്ത പ്രവാചകന് ഇബ്രാഹിം നബി പഠിപ്പിച്ച പാതയാണ് നാം പിന്‍പറ്റേണ്ടതെന്ന് മൗലവി മന്‍സൂര്‍ മദീനി ഉദ്ബോധിപ്പിച്ചു. ദുബൈ മതകാര്യവകുപ്പിന്റെ സഹകരണത്തോടെ ഇന്ത്യന്‍ ഇസ്്ലാഹി സെന്റര്‍ അല്‍ഖൂസ് അല്‍മനാര്‍ ഇസ്്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ഈദ് ഗാഹില്‍ പെരുന്നാള്‍ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന് മുഹമ്മദ് നബിയുടെ അവസാനത്തെ ഹജ്ജിന് നടന്ന അറഫാ പ്രസംഗത്തില്‍ ഇബ്രാഹിം നബിയുടെ സന്ദേശത്തിന്റ പൂര്‍ത്തീകരണമാണ് മാനവരാശിയെ പഠിപ്പിച്ചത്. ഈ നഗരം എത്രമാത്രം പവിത്രമാണോ അതുപോലെ എല്ലാവരുടെയും ജീവനും സ്വത്തും പവിത്രമായി കാണുക, എല്ലാവരുടെയും അന്തസ്സ് പവിത്രമാണ്, ആരെയും വേവേദനിപ്പിക്കരുത്, ആരും നിങ്ങളെ വേദനിപ്പിക്കാതിരിക്കട്ടെ, നിങ്ങളെ ഏല്പിച്ച സാധനങ്ങള്‍ അവകാശികള്‍ക്ക് തിരിച്ചുകൊടുക്കുക. മനുഷ്യരാശി മുഴുവന്‍ ആദാമില്‍നിന്നും ഹവ്വയില്‍നിന്നുമാണ്, ഒരു അറബിക്ക് അനറബിയേക്കാളും ഒരു അനറബിക്ക് അറബിയേക്കാളും ശ്രേഷ്ഠതയില്ല, കറുത്തവന് വെളുത്തവനേക്കാളോ വെളുത്തവന് കറുത്തവനെക്കാളോ ശ്രേഷ്ടതയില്ല, ധര്മ്മനിഷ്ഠകൊണ്ടും നല്ലപ്രവര്ത്തികൊണ്ടുമല്ലാതെ. പലിശ വാങ്ങുന്നതും കൊടുക്കുന്നതും ദൈവം വിലക്കിയിരിക്കുന്നു. നിങ്ങളുടെ മൂലധനം നിങ്ങളുടേതാണ് നിങ്ങള്‍ ഒരു അസമത്വവും അതില്‍ അനുഭവിക്കുയില്ല. നിങ്ങളുടെ സ്ത്രീകള്‍ക്കുമേല്‍ നിങ്ങള്‍ക്ക് അവകാശം ഉള്ളതുപോലെ അവര്‍ക്കും നിങ്ങളുടെമേല്‍ അവകാശം ഉണ്ട്. നിങ്ങള്‍ ഒരിക്കലും മനുഷ്യാവകാശ ലംഘനത്തിന് നടത്തരുത്. അങ്ങിനെ മുഹമ്മദ് നബിയിലൂടെ ആദ്യമായി മനുഷ്യാവകാശം എന്ന ആശയം ലോകം കേട്ടു. തങ്ങളുടെ പ്രിയനാടിന്റെ മഹിതമായ പാരമ്പര്യം മുറുകെപ്പിടിച്ച്കൊണ്ട് മതസൗഹാര്‍ദ്ദത്തോടുകൂടി ജീവിക്കുകയും ജാതി മത ചിന്തകള്‍ക്കതീതമായി ബന്ധങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തവരാണ് പ്രവാസികള്‍. കാലങ്ങളായി നമ്മുടെ നാട്ടില്‍ നിലനിന്നു വരുന്ന സാമുദായിക ഐക്യത്തിനും സഹകരണത്തിനും തടസ്സം സൃഷ്ടിക്കുന്ന രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന പ്രസ്താവനകളില്‍ നിന്ന് സമുദായിക നേതാക്കളും മറ്റു രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും മാറി നില്‍ക്കണമെന്ന് ആദ്ദേഹം ആവശ്യപെട്ടു.
കുവൈത്തിലെ തീപിടുത്തത്തില്‍ മരണപ്പെട്ട എല്ലാ ഇന്ത്യക്കാരുടെയും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുതോടൊപ്പം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എല്ലാവര്ക്കും എത്രയും വേഗം രോഗമുക്തി നേടാന്‍ സര്വ്വശക്തന് അനുഗ്രഹിക്കട്ടെ എന്ന് അദ്ദേഹം ഖുത്വുബാ പ്രഭാഷണത്തിനിടെ പ്രാര്‍ത്ഥിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുള്‍ ഈദ് ഗാഹില്‍ പങ്കെടുക്കുകയും പരസ്പരം സ്നേഹാശംസകള്‍ കൈമാറുകയും ചെയ്തു.