
അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1,000 പുതിയ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍
ഷാര്‍ജ : ഷാര്‍ജ കല്‍ബ സിറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സ്കൂള്‍ കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്ക്. നിര്‍മ്മാണ ജോലിയിലേര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. അറബ്, ഏഷ്യന്‍ വംശജരാണ് ഇവിടെ ജോലി ചെയ്തു വന്നിരുന്നത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരതരമാണ്. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ പോലീസ്, റെസ്പോന്‍സ് ട്ടീമുകള് രക്ഷാ പ്രവര്‍ത്തനം നടത്തുകയും പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രണ്ട് പേര് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. മൃതദേഹങ്ങള്‍ ആവശ്യമായ തെളിവെടുപ്പിന് ശേഷം പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി, കല്‍ബ പോലീസ്, ക്രൈം സീന്‍ ടീം, നാഷണല്‍ ആംബുലന്‍സ്, കല്‍ബ സിറ്റി മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥ സംഘം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.