
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ജിദ്ദ: കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്വ കൈമാറി. സൗദി ഭരണാധികാരി സല്മാന് രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന് കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിനാണ് കിസ്വ കൈമാറിയത്. അല്‍ശൈബി കുടുംബത്തിലെ കാരണവരുടെ ഡെപ്യൂട്ടി അബ്ദുല്‍ മലിക് ബിന്‍ ത്വാഹാ അല്‍ശൈബി പുതിയ കിസ്വ സ്വീകരിച്ചു. 670 കിലോ ഭാരമുള്ള കറുത്ത പട്ടില്‍ 120 കിലോ സ്വര്‍ണം, 100 കിലോ വെള്ളി നൂലുകള്‍ കൊണ്ട് ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്താണ് കിസ്വ അലങ്കരിക്കുന്നത്. ചതുരാകൃതിയിലുള്ള 16 ഇസ്്ലാമിക് കാലിഗ്രാഫി കഷ്ണങ്ങള്‍ അടങ്ങിയ ബെല്‍റ്റിന്റെ ആകെ നീളം 47 മീറ്ററാണ്. കിസ്വയുടെ ഉള്‍വശത്ത് വെളുത്ത കട്ടി കൂടിയ കോട്ടന്‍ തുണിയുമുണ്ട്. ആകെ അഞ്ച് കഷ്ണങ്ങള്‍ അടങ്ങിയതാണ് കിസ്വ. കഅ്ബാലയത്തിന്റെ നാല് ഭാഗത്തുമായി ഓരോ കിസ്വയുടെ ഭാഗങ്ങള്‍ തൂക്കിയ ശേഷം പരസ്പരം തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുക. അഞ്ചാമത്തെ ഭാഗം കഅ്ബയുടെ പ്രധാന വാതിലിന് മുന്നില്‍ തൂക്കുന്ന കിസ്വയുടെ ഭാഗമാണ്. 6.32 മീറ്റര്‍ നീളവും 3.30 മീറ്റര്‍ വീതിയുമാണ് ഇതിനുള്ളത്. 47 മീറ്റര്‍ നീളത്തിലും 95 സെന്റി മീറ്റര്‍ വീതിയിലും 16 കഷ്ണങ്ങളായാണ് ഇവ നിര്‍മ്മിക്കുന്നത്. കഅ്ബയുടെ വാതില്‍ വിരിക്ക് ആറര മീറ്റര്‍ നീളവും മൂന്നര മീറ്റര്‍ വീതിയുമുണ്ട്. പഴയ കിസ്വ അഴിച്ചെടുത്ത ശേഷം ഓരോ ഭാഗങ്ങള്‍ മുസ്്ലിം രാജ്യങ്ങള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കും വിതരണം ചെയ്തുവരാറാണ് പതിവ്. ഹജ്ജ് വേളയിലെ ജനത്തിരക്കില്‍ കേടുപാട് സംഭവിക്കാതിരിക്കാന്‍ കിസ്വ ഹറം കാര്യമന്ത്രാലയം നേരത്തെ ഉയര്‍ത്തിക്കെട്ടിയിരുന്നു. പുതുതായി കഅ്ബാലയത്തെ അണിയിക്കുന്ന കിസ്വയും ഉയര്‍ത്തിക്കെട്ടും. ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിക്കുന്നതോടെ കിസ്വ താഴ്ത്തിയിടും. മുഹറം മാസത്തിന്റെ തുടക്കത്തിലാണ് സാധാരണയായി കിസ്വ മാറ്റുന്നത്.