
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
റാസല്‍ഖൈമ : ലൈസന്‍സില്ലാതെ വെള്ളിയാഴ്ച വൈകുന്നേരം മിന അല്‍ അറബ് ഏരിയയില്‍ ഘോഷയാത്രയില്‍ പങ്കെടുത്ത 39 വാഹനങ്ങള്‍ പിടിച്ചെടുത്ത് റാസല്‍ഖൈമ പോലീസ്. ഷോ ബോട്ടിംഗ് നടത്തി മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കാന്‍ ശ്രമിച്ച മറ്റു രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധപ്പെട്ട അധികാരികളുടെ അനുമതികളില്ലാതെ സംഘടിപ്പിച്ച അനധികൃത പരേഡ് രാത്രി 11.30 വരെ തുടര്‍ന്നുവെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവം സ്ഥലം നിരീക്ഷിച്ചു അറസ്റ്റ് രേഖപെടുത്തിയത്. ഗതാഗത നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.