
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് രാജ്യത്തിന്റെ ഫത്വ കൗണ്‍സില്‍ ചെയര്‍മാനായി അബ്ദുല്ല ബിന്‍ ബയ്യയെ നിയമിച്ച് ഫെഡറല്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഡോ. ഒമര്‍ ഹബ്തൂര് അല്ദാരെ (വൈസ് ചെയര്മാന്), ഡോ. ഖലീഫ മുബാറക് അല്‍ ദഹേരി, ഡോ. അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ്, ജമാല്‍ സലേം അല്‍ തുറൈഫി, ഡോ. ഇബ്രാഹിം ഉബൈദ് അലി അല്‍ അലി, അബ്ദുല്‍ റഹ്മാന് അലി ഹുമൈദ് അല്‍ ഷംസി, ഡോ. അഹമ്മദ് ഇബ്രാഹിം അല്തുനൈജി, ഡോ. ഫത്മ അല്ദഹ്മാനി എന്നിവരാണ് മറ്റു അംഗങ്ങള്‍. യുഎഇയില്‍ ഫത്വ പുറപ്പെടുവിക്കുന്നതിനുള്ള ഔദ്യോഗിക അതോറിറ്റിയാണ് യുഎഇ കൗണ്‍സില്‍ ഫോര്‍ ഫത്വ. യുഎഇയിലെ ഫത്വകളുമായി ബന്ധപ്പെട്ട സമീപനങ്ങളും നയങ്ങളും നിയമനിര്‍മ്മാണവും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ദര്‍ശനങ്ങളും ലക്ഷ്യങ്ങളും ഏകീകരിക്കാന്‍ ഇത് ലക്ഷ്യമിടുന്നു. വിവിധ വിഷയങ്ങളില്‍ പൊതുവായതും അടിയന്തിരവും പുതിയതുമായ ഫത്വകള് പുറപ്പെടുവിക്കുക, ഫത്വകളുടെ വിവിധ മേഖലകളില്‍ പഠനങ്ങളും ഗവേഷണങ്ങളും നടത്തുക, പ്രസക്തമായ നിയമനിര്‍മ്മാണങ്ങളെക്കുറിച്ച് നിയമപരമായ അഭിപ്രായങ്ങള്‍ നല്കല്, ഫത്വകള് നല്കുന്ന രീതിക്ക് ലൈസന്‍സ് നല്കല്, മുഫ്തികളുടെ കഴിവുകള്‍ പരിശീലിപ്പിക്കല്‍, വികസിപ്പിക്കല്‍ എന്നിവ കൗണ്‍സിലിന്റെ ഉത്തരവാദിത്തമാണ്.