
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അബുദാബി: കുറഞ്ഞ റേഡിയേഷനില്‍ സ്തനാര്‍ബുദ പരിശോധന വേഗത്തില്‍ സാധ്യമാക്കുന്ന നൂതന സാങ്കേതിക സംവിധാനം യുഎഇയില്‍ നടപ്പാക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്തുണയോടെയുള്ള ഒരു നൂതന സ്തനാര്‍ബുദ പരിശോധന സാധാരണ മാമോഗ്രാമുകളുടെ റേഡിയേഷന് എക്സ്പോഷര്‍ കൂടാതെ 10 മിനിറ്റിനുള്ളില്‍ ഫലം നല്‍കുമെന്നാണ് കമ്പനി വാഗ്ദാനം നല്‍കുന്നത്. ഏറ്റവും നൂതനമായ ഈ യന്ത്രങ്ങള്‍ സ്തനങ്ങളുടെ ഉയര്‍ന്ന നിലവാരമുള്ള എക്സ്റേ ചിത്രങ്ങള്‍ ലഭിക്കുന്നതിന് കുറഞ്ഞ റേഡിയേഷന് ഡോസുകള്‍ ഉപയോഗിക്കുന്നു. ഒരു പോളിഷ് ടെക് കമ്പനിയാണ് എക്സ്പോഷര്‍ ഇല്ലാതാക്കുന്ന ഒരു ടെസ്റ്റ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തില്‍ ഇത് വിജയകരമായി. അത് കൂടുതല്‍ പോര്‍ട്ടബിളും കൂടുതല്‍ സുഖപ്രദമായ സ്ക്രീനിംഗ് അനുഭവവും നല്കുന്നു. സ്തനാര്‍ബുദം ജീവന് അപകടപ്പെടുത്തുന്ന രോഗമല്ലാതാക്കുകയാണ് ലക്ഷ്യമെന്ന്
ഐലിസ് കമ്പനി വക്താവ് മൈക്കല്‍ മാറ്റൂസ്കി പറഞ്ഞു. പുതിയ സാങ്കേതിക വിദ്യ കൂടുതല്‍ സ്ത്രീകളെ പരിശോധിക്കാന്‍ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ബ്രെസ്റ്റ് കംപ്രഷന്‍ ഒഴിവാക്കുകയും ഉത്കണ്ഠ ലഘൂകരിക്കാന്‍ ശാന്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. പാരാമെട്രിക് ഇമേജിംഗ് ഉപയോഗിച്ചുള്ള എയ്ലിസ് സിസ്റ്റം ശരീരത്തിന്റെ ഉപരിതലത്തെ താപ പ്രവര്‍ത്തനം പരിശോധിക്കുന്നു, ഇത് ട്യൂമറിന്റെ സാന്നിധ്യം അറിയാന്‍ എളുപ്പത്തില്‍ കഴിയും. സ്തനാര്‍ബുദം ജീവന് അപകടപ്പെടുത്തുന്ന രോഗമല്ല. പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തിയാല്‍ സുഖപ്പെടുത്തല്‍ സാധ്യത നിലവില്‍ 99 ശതമാനം വരെയാണ്. ഈ അത്യാധുനിക ഉപകരണം വിപണിയില്‍ അവതരിപ്പിക്കുന്നതിലൂടെ സ്തനപരിശോധനയ്ക്കും ഉടനടിയുള്ള ഫലങ്ങള്‍ക്കും ഒരു പുതിയ മാതൃക സൃഷ്ടിക്കുകയാണെന്നും മൈക്കല്‍ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2050-ല്‍ സ്തനാര്‍ബുദ കാന്‍സര്‍ 77 ശതമാനം ഉയരുമെന്നാണ്. 2011 ന് ശേഷം ലോകത്ത് സ്തനാര്‍ബുദ രോഗികളുടെ എണ്ണം കൂടിവരികയാണ്. സമാനമായ ആര്‍ടിഫിഷ്യല്‍ സാങ്കേതികത യുകെയിലും യുഎസിലും വിജയകരമായി പരീക്ഷിച്ചിരുന്നു. മികച്ച ടെക്നീഷ്യന്റെ സേവനം ഇതിന് ആവശ്യമാണ്. വളരെ വേഗത്തിലും റേഡിയേഷന് കുറച്ചും പരിശോധന സാധ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.