
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അബുദാബി: ഇമാറാത്തില്‍ ഈത്തപ്പഴ വിളവെടുപ്പിന് തുടക്കം കുറിക്കുന്നു. വേനല്‍ക്കാലം ആരംഭിക്കുമ്പോള്‍ തബഷീര്‍ അല്റുതബ് എന്നറിയപ്പെടുന്ന വിളവെടുപ്പ് കാലം ഇമാറാത്തികളുടെ പൈതൃക ഉത്സവം കൂടിയാണ്. ഒരുകാലത്ത് മരുനിവാസികളുടെ പ്രധാന ഭക്ഷണമായിരുന്നു ഈത്തപ്പഴം. ഇന്നും ആ പാരമ്പര്യം കൈവിടാതെ കാത്തുസൂക്ഷിക്കുന്നു. നമ്മുടെ നാട്ടിലെ കന്നിക്കൊയ്ത്ത് പോലെയാണ് ഈ വിളവെടുപ്പ് കാലം. യുഎഇ ജനതയും ഈന്തപ്പനയും തമ്മിലുള്ള മുറിച്ചുമാറ്റാന്‍ കഴിയാത്ത ബന്ധത്തിന്റെ ഗൃഹാതുരമായ ഓര്‍മ്മകള്‍ അയവിറക്കുന്ന നിമിഷങ്ങളാണിത്. പൂര്‍വ്വികരുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത അടയാളമാണ് ഈന്തപ്പഴം. പൂര്‍വ്വപിതാക്കളുടെ ആദരവിന്റെ ചരിത്രവും പാരമ്പര്യവും പുതിയ തലമുറയും വിടാതെ പിന്തുടരുന്നു.
പ്രാദേശിക ഫാമുകളില്‍ നിന്ന് ആദ്യ വിളവെടുപ്പ് എത്തുന്നതോടെ വിപണി സജീവമാവും. ജൂണ്‍ ആദ്യം ഈന്തപ്പഴ പ്രേമികള്‍ എല്ലായിടത്തും എത്തും. അല്നാഗല്, അല്ഖത്രി തുടങ്ങിയവയാണ് ആദ്യകാല വിളവെടുപ്പ് ഇനങ്ങള്‍. അടുത്ത ഘട്ടത്തില്‍ അല്ഖ്നിസി, അല്‍ഖലാസ്, അല്‍ജാബ്രി തുടങ്ങിയ ഇനങ്ങള്‍ എത്തിതുടങ്ങും. ആഗസ്തില്‍ അല്ഖസബ്, അല്‍ഹിലാലി എന്നീ ഇനങ്ങളില്‍ എത്തുന്നതോടെ സീസണ് അവസാനിക്കും. മുന്‍കാലങ്ങളില്‍ വിളവെടുപ്പ് കഴിയുന്നതോടെ ഒരു വര്‍ഷത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നു. യുഎഇ സമൂഹത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഈന്തപ്പഴം ഇപ്പോഴും പ്രത്യേക സ്ഥാനം വഹിക്കുന്നു. കാരണം ഇത് ഇമാറാത്തി ആചാരങ്ങളുമായും രാജ്യത്തിന്റെ തനതായ ഭക്ഷണ സംസ്കാരവുമായി ഇഴചേര്‍ന്നിരിക്കുന്നു.
ഈന്തപ്പഴങ്ങള്‍ മാത്രമല്ല, ആദ്യകാലങ്ങളില്‍ അതിന്റെ തണ്ടും ഓലയും മറ്റും വീട്ടാവശ്യത്തിന് ഉപയോഗിച്ചിരുന്നു. ഇമാറാത്തി പൈതൃകത്തിലും കൂട്ടായ ഓര്‍മ്മയിലും അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, ഈന്തപ്പനകള്‍ നട്ടുവളര്‍ത്തുക, ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, പഠനങ്ങള്‍ നടത്തുക, കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം പ്രചരിപ്പിക്കുന്നതിനുമായി ഉത്സവങ്ങളും അവാര്‍ഡുകളും സംഘടിപ്പിക്കുന്നതിലും സര്‍ക്കാര്‍ വകുപ്പുകള്‍ ശ്രദ്ധ ചെലുത്താറുണ്ട്. യുഎഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ കാഴ്ചപ്പാടുമായി യോജിച്ച പദ്ധതികളാണിത്.
വിളവെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും ലിവയില്‍ വലിയ ഉത്സവം സംഘടിപ്പിച്ചു വരുന്നു. അല്നഹ്യാന് കുടുംബത്തിന്റെ പൈതൃക പ്രദേശമാണ് ലിവ. ഉത്സവത്തിന്റെ 20-ാമത് എഡിഷന് ജൂലൈ 15 മുതല്‍ 28 വരെ നടക്കും. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബുദാബി ഹെറിറ്റേജ് അതോറിറ്റിയാണ് സംഘടിപ്പിക്കുന്നത്.
1 Comment
VP Rashid
ഗൾഫ്ച ന്ദ്രിക കൃത്യതയോടെ തനിമയോടെ വായനക്കാരിലേക്ക് എത്തുന്നതിൽ അനല്പാമയ സന്തോഷം 💚