
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അബുദാബി: കടുത്ത വേനലില്‍ വാഹനങ്ങളുടെ ടയര്‍ പൊട്ടിയുള്ള അപകടം ഒഴിവാക്കാനുള്ള അബുദാബി പൊലീസിന്റെ മുന്നറിയിപ്പ് മലയാളത്തിലും. മേഖലയില്‍ മലയാളി സമൂഹം ധാരാളമുണ്ടെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് മലയാളികളെ ലക്ഷ്യംവെച്ച് അബുദാബി പൊലീസിന്റെ അറിയിപ്പ്. വാഹനം ഓടിക്കുന്നവര്‍ക്കുളള മുന്നറിയിപ്പാണ് അബുദാബി പൊലീസ് മലയാളത്തില്‍ പങ്കുവെച്ചത്. ചൂട് കാലത്ത് ടയറുകളുടെ തേയ്മാനം, ടയറുകളിലെ വിള്ളലുകള്‍, കാലാവധി എന്നിവ പരിശോധിക്കേണ്ടതിന്റെ ആവശ്യകതയാണ് പൊലീസ് വീഡിയോയിലുടെ പങ്കുവച്ചത്. ഇംഗ്ലീഷിനും അറബിക്കും പുറമേയാണ് മലയാളത്തിലും അറിയിപ്പ്. അറിയിപ്പുകളും സര്‍ക്കാര്‍ ഇടപാടുകളും മറ്റും മലയാളം ഉള്‍പ്പെടെ ഏഴോളം ഭാഷകളില്‍ പങ്കുവയ്ക്കുന്നത് യുഎഇ പിന്തുടരുന്ന രീതിയാണ്.
തേയ്മാനം സംഭവിച്ച ടയറുകളുടെ ഉപയോഗം റോഡ് ഉപയോക്താക്കളുടെ സുരക്ഷ അപകടത്തിലാക്കുന്നു
ഡ്രൈവർമാർ പതിവായി ചെയ്യേണ്ട കാര്യങ്ങൾ :
-കാർ ടയറുകൾ പരിശോധിക്കുക
-ടയറുകളിൽ വിള്ളലുകളോ അസാധാരണമായ വീക്കങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കുക
-ടയറുകളുടെ കാലാവധി പരിശോധിക്കുക