
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: സമയ പരിധിക്കുള്ളില്‍ സ്വദേശിവത്കരണം പൂര്‍ത്തിയാക്കാത്ത സ്വകാര്യ കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ള യുഎഇയിലെ സ്വകാര്യ കമ്പനികള്‍ക്ക് നിശ്ചിത സ്വദേശിവത്കരണ ക്വാട്ട പൂര്‍ത്തീകരിക്കാന്‍ ജൂണ്‍ 30 ഞായറാഴ്ച വരെ സമയമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നു. ഇതിനകം ഇമാറാത്തികള്‍ക്കായി നല്കിയ തസ്തികകളുടെ അളവ് 5 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. മൊത്തം തൊഴിലാളി പ്രാതിനിധ്യം 6 ശതമാനമാക്കാന്‍ കമ്പനികള്‍ക്ക് ഡിസംബര്‍ 30 വരെ സമയമുണ്ട്. 2022 സെപ്റ്റംബറില്‍ തുടങ്ങിയ സ്വദേശിവത്കരണ ടാര്‍ഗറ്റുകള്‍ ഓരോ ആറ് മാസത്തിലും 1 ശതമാനം വര്‍ദ്ധനവ് ആവശ്യമാണ്. പ്രതിവര്‍ഷം 2 ശതമാനം വര്‍ദ്ധനവ് കണക്കാക്കി 2026 അവസാനത്തോടെ 10 ശതമാനത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള ചെറുകിട ബിസിനസ്സുകള്‍ ഈ വര്‍ഷാവസാനത്തോടെ ഒരു ഇമാറാത്തിയെയെങ്കിലും വിദഗ്ധ തസ്തികയില്‍ നിയമിക്കണം. അടുത്ത വര്‍ഷത്തോടെ മറ്റൊന്ന്. പ്രോപര്‍ട്ടി, വിദ്യാഭ്യാസം, നിര്‍മാണം, ആരോഗ്യം തുടങ്ങി 14 മേഖലകളിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് ഈ നിബന്ധന ബാധകമാണ്. ഈ ലക്ഷ്യം കൈവരിക്കാന്‍ കമ്പനികളോട് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം ആവശ്യപ്പെട്ടു. ക്വാട്ട പൂര്‍ത്തീകരിച്ച കമ്പനികള്‍ അംഗീകൃത പെന്ഷന് ഫണ്ടുകളിലും വേതന സംരക്ഷണ സംവിധാനത്തിലും ഇമാറാത്തി ജീവനക്കാരെ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നതായി മന്ത്രാലയം അറിയിച്ചു. എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെട്ട കമ്പനികള്‍ക്ക് അവരുടെ ബിസിനസ്സിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഇമാറാത്തി പ്രൊഫഷണലുകളെ കണ്ടെത്താന്‍ നാഫിസ് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്താം. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഇമാറാത്തികളുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കവിഞ്ഞതായി ഈ വര്‍ഷം മെയ് മാസത്തില്‍ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് വ്യക്തമാക്കിയിരുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൗരന്മാര്ക്കായി 100,000 പുതിയ ജോലികള്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. എമിറേറ്റൈസേഷന്‍ ഡ്രൈവ് വഴി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഇതിലൂടെ ഇമാറാത്തി തൊഴില്‍ നിരക്ക് ഈ വര്‍ഷം 6 ശതമാനമായും അടുത്ത വര്‍ഷം 8 ശതമാനമായും 2026 ല്‍ 10 ശതമാനമായും വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രീ സോണുകളിലെ കമ്പനികളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.