
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
ഫുജൈറ : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് സംഘടിപ്പിച്ച ‘പൊന്നോണം 2024’ ഓണാഘോഷ പരിപാടികള്‍ക്ക് വര്‍ണാഭ സമാപ്തി. കായിക മത്സരങ്ങള്‍,കലാ പരിപാടികള്‍, ഓണസദ്യ എന്നിവ ആഘോഷ ഭാഗമായി നടന്നു. വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസ്വദിക്കാന്‍ യുഎഇ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും നൂറുകണക്കിനാളുകള്‍ എത്തിസംഗീതവിരുന്നും നൃത്തപരിപാടികളുമായി ഐഎസ്സി ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞു. ഐഎസ്സി പ്രസിഡന്റ് നാസിറുദ്ദീന്‍ അധ്യക്ഷനായി. ചീഫ് പാട്രണ്‍ അബ്ദുല്‍ ഗഫൂര്‍ ബെഹറൂസിയന് ഉദ്ഘാടനം ചെയ്തു. ഐഎസ്സി വൈസ് പ്രസിഡന്റ് സഞ്ജീവ് മേനോന് കഥ,തിരക്കഥ,ഗാനരചന നിര്‍വഹിച്ച് സംവിധാനം ചെയ്ത വയനാട് ഉരുള്‍ ദുരന്തത്തിന്റെ ഹൃദയഭേദകമായ കഥപറയുന്ന ‘പാതി മുറിഞ്ഞ പാട്ട്’ എന്ന നാടകം ആസ്വാദക ഹൃദയങ്ങളെ കണ്ണീരിലാഴ്ത്തി. ഐഎസ്സി കള്‍ച്ചറല്‍ സെക്രട്ടറി സുഭാഷാണ് നാടകത്തിന് രംഗാവിഷ്കാരവും കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അനു അംബി പശ്ചാത്തല സംഗീതവും ശബ്ദ സങ്കലനവും ഒരുക്കി. രാജശേഖരന് വല്ലത്ത്,ഉസ്മാന് മാങ്ങാട്ടില്‍,ജയലക്ഷ്മി നായര്‍,അപര്‍ണ ജി,ടി.ജി വേണുഗോപാല്‍,അസ്ലം മൊയ്ദീന് കുട്ടി,വൈഷ്ണവി,രേഖ നായര്‍,ഇസ്ഹാഖ് പാലായി,അഡ്വ.മുഹമ്മദലി, ഗായത്രി വിനോദ്,നേത്ര പ്രഫുല്‍ രാജ്,ലക്ഷ്യ പ്രഫുല്‍ രാജ്,ശ്രീലക്ഷ്മി വി മേനോന് എന്നിവരാണ് അഭിനേതാക്കള്‍. തിരുവാതിര ഉള്‍പ്പെടെയുള്ള വിവിധ നൃത്തരൂപങ്ങള്‍ ഓണനിലാവ് പരത്തി. ഐഎസ്സി ഭാരവാഹികളായ അശോക് മുല്‍ചന്ദാനി,സന്തോഷ് കെ മത്തായി,മനാഫ് ഒളകര,ജോജി മണ്ഡപത്തില്‍,ജലീല്‍ ഖുറൈശി, ട്രഷറര്‍ വി.എം.സിറാജ് പങ്കെടുത്തു. ജനറല്‍ സെക്രട്ടറി പ്രദീപ് കുമാര്‍ സ്വാഗതവും കള്‍ച്ചറല്‍ സെക്രട്ടറി സുഭാഷ് വി.എസ് നന്ദിയും പറഞ്ഞു.