
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: വിസ സേവനങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിന് ജൂണ്‍ 24 മുതല്‍ 28 വരെ ദുബൈ വാഫി മാളില്‍ പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) അറിയിച്ചു. ‘നിങ്ങള്‍ക്കായി, ഞങ്ങള്‍ ഇവിടെയുണ്ട്’ (ളീൃ ്യീൗ, ംല മൃല വലൃല) എന്ന പൊതുജന ബോധവത്ക്കരണ കാമ്പയിനിന്റെ ഭാഗമായാണ് പ്രദര്‍ശനം. വിവിധ തരത്തിലുള്ള വിസകളെക്കുറിച്ചും അവയ്ക്കായി എങ്ങനെ അപേക്ഷിക്കാമെന്നും പ്രദര്‍ശനത്തില്‍ വിവരങ്ങള്‍ ലഭ്യമാകും. രാവിലെ 10 മണി മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശനം. ദുബൈയിലെ താമസക്കാരുടെയും സന്ദര്‍ശകരുടെയും ഉപഭോക്തൃ അവബോധം വര്‍ധിപ്പിക്കാനും മികച്ച സേവന സമ്പ്രദായങ്ങള്‍ക്കും അന്താരാഷ്ട്ര നിലവാരത്തിനും അനുസൃതമായി ജിഡിആര്‍എഫ്എ നല്കുന്ന സൗകര്യങ്ങളുടെ വിപുലമായ ശ്രേണി പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടിയെന്ന് ഡയരക്ടറേറ്റ് അറിയിച്ചു. ഉപഭോക്തൃ കമ്മ്യൂണിറ്റി നെറ്റ്വര്‍ക്ക്, ഗോള്‍ഡന്‍ വിസ, എന്‍ട്രി പെര്‍മിറ്റ് സേവനങ്ങള്‍, വീഡിയോ കോള്‍, ഐഡന്റിറ്റി, പൗരത്വ മേഖലയുടെ കാര്യങ്ങള്‍, റസിഡന്‍സി വിസ ഇഷ്യു ചെയ്യല്‍ നടപടിക്രമങ്ങള്‍, താമസ കുടിയേറ്റ നിയമ ഉപദേശ സര്‍വീസ് എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങള്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി പരിചയപ്പെടുത്തും. ഇവയുടെ വിശദമായ വിശദീകരണങ്ങളും അവ വേഗത്തിലും സുഗമമായും എങ്ങനെ അപേക്ഷിക്കാമെന്നും പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുകയും ചെയ്യും.
സമ്മാനങ്ങള്‍ നേടാനുള്ള വിവിധ തരം മത്സരങ്ങള്‍, കുട്ടികളുടെ ചിത്രരചനാ വൈഭവങ്ങള് ഉപയോഗപ്പെടുത്തുന്നതിനായി ഒരുക്കിയ പ്രത്യേക കോണ്‍, മറ്റ് ഇന്ററാക്ടീവ് പരിപാടികള്‍ എന്നിവ കാമ്പയിന്റെ ഭാഗമായി നടക്കും. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ സലേമിനെയും സലാമയെയും ആളുകളെ സ്വാഗതം ചെയ്യാന്‍ പരിപാടിയില്‍ ഉണ്ടാകും.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്ത വിവിധ ഗുണനിലവാര സേവനങ്ങളെക്കുറിച്ച് പൊതുജന അവബോധം വളര്‍ത്തുന്നതിനാണ് ജിഡിആര്‍എഫ്എ ‘നിങ്ങള്‍ക്കായി, ഞങ്ങള്‍ ഇവിടെയുണ്ട്’ എന്ന ബോധവത്ക്കരണ കാമ്പയിന് ആരംഭിച്ചതെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് അധികൃതര്‍ വ്യക്തമാക്കി.