
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: ദുബൈ പോലീസിന്റെ നേതൃത്വത്തില്‍ നടന്ന രക്തദാന കാമ്പയിനില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 100-ലധികം യുഎഇ നിവാസികള്‍ രക്തം ദാനം ചെയ്യാന്‍ ഒത്തുകൂടി. സമൂഹത്തില്‍ രക്തദാന സംസ്കാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പോസിറ്റീവ് സ്പിരിറ്റ്, ദുബൈ പോലീസ് ഹെല്‍ത്ത് ക്ലബ്, നവി സ്പോര്‍ട്സ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിന് നടത്തിയത്. പോസിറ്റീവ് സ്പിരിറ്റ് കൗണ്‍സില്‍ ഡയറക്ടര്‍ ഫാത്തിമ ബുഹാജീര്‍ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തില്‍ ഇതിന്റെ പങ്കാളിത്തത്തിന്റെ ആവശ്യകതയെക്കുറിച്ചും ഊന്നിപ്പറഞ്ഞു.
ഉദ്യോഗസ്ഥര്‍, സിവിലിയന്മാര്, വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ രക്തദാന കാമ്പയിനില്‍ പങ്കെടുത്തു. ഇത് ഒരു ദേശീയ കടമയായി കാണണമെന്നും ഇത് ദാതാക്കള്‍ക്കും ആവശ്യമുള്ളവര്‍ക്കും പ്രയോജനം ചെയ്യുമെന്നും സാമൂഹിക ഐക്യദാര്‍ഢ്യം, സന്നദ്ധപ്രവര്‍ത്തനം എന്നിവയുടെ സംസ്കാരം ശക്തിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.