
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
അബുദാബി: അബുദാബി റീഡ് കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥിനികള്‍ക്കായി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ മഹദിയ്യ കോഴ്സിന്റെ പഠനാരംഭം കുറിച്ചു.
സയ്യിദ് റഫീഖുദ്ദീന് തങ്ങള്‍ നേതൃത്വം നല്കി. ഇത് ആദ്യമായാണ് ഇന്ത്യക്ക് പുറത്ത് മഹ്ദിയ്യ കോഴ്സ് ആരംഭിക്കുന്നത്. സാമൂഹിക ശാക്തീകരണ മേഖലകളില്‍ സൂപ്രധാന പങ്കുവഹിക്കുന്ന സ്ത്രീ സമൂഹത്തെ ധാര്‍മിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിതം നയിക്കുന്നവരും വിദ്യാസമ്പന്നരുമാക്കുന്നതോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ളവരും കാലോചിതമായി പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രാപ്തിയുള്ളവരുമാക്കുക എന്ന ലക്ഷ്യത്തോടെ ഹയര്‍സെക്കന്ററി, ഡിഗ്രി തലത്തില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥിനികള്‍ക്ക് ഭൗതിക പഠ നത്തോടൊപ്പം മതപഠനം ഉറപ്പുവരുത്താന്‍ ദാറുല്‍ ഹുദാ പൊതുവിദ്യാഭ്യാസ വിഭാഗമായ സിപെറ്റിനു കീഴില്‍ നടന്നുവരുന്ന വിദ്യാഭ്യാസ സംരംഭമാണ് മഹ്ദിയ്യ കോഴ്സ്. ഇസ്ലാമിക മതപഠന മേഖലയിലെ പാരമ്പര്യ ഗ്രന്ഥങ്ങളും സമകാലിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പാഠപുസ്തകങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് പ്രത്യേകം തയാറാക്കിയ ബൃഹത്തായ പാഠ്യപദ്ധതിയാണിത്.
അക്കാദമിക് പഠനത്തോടൊപ്പം സമഗ്രമായ മതവിദ്യാഭ്യാസവും പ്രദാനം ചെയ്യുന്നതിനാണ് മഹദിയ്യ കോഴ്സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് നമ്മുടെ വിദ്യാര്‍ത്ഥിനികള്‍ക്ക് പരിശുദ്ധ ദീനിനെ അടുത്തറിയാനുള്ള മികച്ച അവസരമാണ്. വിദ്യാര്‍ത്ഥികളുടെ തിരക്കേറിയ പഠന പഠനേതര ജീവിതത്തെയും അബുദാബിയുടെ പ്രത്യേക സാഹചര്യങ്ങളെയും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് കോഴ്സ് തയ്യാര്‍ ചെയ്തിരിക്കുന്നത്. ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചു മണിമുതല്‍ ഏഴ് മണി വരെയാണ് ക്ലാസുകള്‍ നടക്കുന്നത്. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠനം നടത്തുന്ന പെണ്‍കുട്ടികള്‍ക്കാണ് കോഴ്സിലേക്ക് അഡ്മിഷന് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും കോഴ്സില്‍ എന്റോള്‍ ചെയ്യുന്നതിനും 025855145, 0506855145 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. അല്‍ ഇഫ്തിതാഹ് പഠനാരംഭ ചടങ്ങിന് റീഡ് കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് കെ.പി അബ്ദുല്‍ കബീര്‍ ഹുദവി അധ്യക്ഷക്ഷനായി. ഓപ്പറേഷന്‍സ് ഓഫീസര്‍ മുഹമ്മദ് സുഹൈര്‍ ഹുദവി സ്വാഗതം പറഞ്ഞു.