
ബലാത്സംഗ കേസിലെ പ്രതികള് പോലും സിപിഎമ്മില് എംഎല്എ സ്ഥാനത്ത് ഇരിക്കുന്നു: വിഡി സതീശന്
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില് പറയുന്നു
മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില് പറയുന്നു. സംഭവത്തില് നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.
അതേസമയം, കേസിന് പിന്നിൽ വ്യക്തിവിരോധം ആണെന്നാണ് ഒമർ ലുലു പ്രതികരിച്ചത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമർ ലുലു പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്മെയിലിംഗിന്റെ ഭാഗം കൂടിയാണ് പരാതിയെന്നും സംവിധായകൻ ആരോപിച്ചു.