
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
പ്രവാസികളായ നമ്മള് ബനിയാസ് എന്ന വാക്ക് ഒരിക്കലെങ്കിലും കേള്‍ക്കാതിരിക്കാനിടയില്ല. സത്യത്തില്‍ എന്താണ് ബനിയാസ്, ഏതെങ്കിലും സ്ഥലത്തിന്റെ പേരെന്നാണ് പലരും ധരിച്ചിരിക്കുന്നത്. അറേബ്യന്‍ ഉപദ്വീപിലും ആഫ്രിക്കയിലും അധിവസിച്ചിരുന്ന ബദുക്കള്‍ എന്നറിയപ്പെടുന്ന നാടോടി ഗോത്രത്തിന്റെ ഉപവിഭാഗത്തില്‍ നിന്നും രൂപപ്പെട്ടതാണ് ബനിയാസ് ഗോത്രം. നജ്ദ്, ഹിജാസ് എന്നീ പ്രദേശങ്ങളില്‍ കുടിയേറിയിരുന്ന ബദുക്കളുടെ വിഭാഗമായ ഒതൈബകളാണ് പിന്നീട് ബനിയാസ് ഗോത്രമായി മാറിയത്. അങ്ങനെയാണ് യുഎഇയിലെ നജ്ദി വംശക്കാരുടെ കൂട്ടായ്മയെ ബനിയാസ് എന്ന് വിളിച്ചത്. ഖത്തറിന്റെ തെക്ക് കിഴക്കന്‍ പ്രദേശം മുതല്‍ ദുബൈ വരെ വ്യാപിച്ചു കിടക്കുന്ന ഗോത്ര സഖ്യമാണിത്. യുഎഇയിലെ ബനിയാസ് ബദുക്കള്‍ പ്രധാനമായും തമ്പടിച്ചിരുന്നത് ലിവ മരുപ്രദേശത്താണ്. അറേബ്യന്‍ പ്രദേശതത്ത് നിരവധി ബെദൂയിന്‍ ഗോത്രങ്ങളുണ്ട്, പക്ഷേ മൊത്തം ജനസംഖ്യ നിര്‍ണ്ണയിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്. പില്ക്കാലത്ത് ബദുക്കള്‍ നാടോടി ജീവിത ശൈലി പലയിടത്തും അവസാനിപ്പിച്ചിരുന്നു. മധ്യ അറേബ്യയില്‍ നിന്നാണ് ബനിയാസ് ഗോത്രവിഭാഗം ഉത്ഭവിക്കുന്നത്. ബനിയാസ് ഗോത്രത്തിലും നിരവധി ഉപഗോത്രങ്ങളുണ്ട്. ലിവയിലും ബുറൈമിയിലും താമസമുറപ്പിച്ച അവര്‍ 1700 ഓടെ അബുദാബി തീരത്തേക്ക് നീങ്ങുന്നു. ബനിയാസ് ഗോത്രത്തിലെ ഉപവിഭാഗമായ അല്‍ബു ഫലാഹ് വിഭാഗം 1793ല്‍ അബുദാബി ദ്വീപില്‍ ശുദ്ധജലം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അവിടേക്ക് കുടിയേറുന്നത്. ഈ വിഭാഗത്തിലെ ഒരു കുടുംബമാണ് അല്നഹ്യാന്. അവര്‍ പിന്നീട് അബുദാബിയുടെ ഭരണകര്‍ത്താക്കളായി മാറുന്നു. അല്ദാഫ്രയായിരുന്നു ഈ കുടുംബത്തിന്റെ ആദ്യത്തെ ആസ്ഥാനം. ബാനിയാസ് ഗോത്രത്തിലെ തന്നെ മറ്റൊരു ഉപവിഭാഗമായ അല്‍ബു ഫലാസിയില് നിന്നാണ് അല്‍മക്തൂം കുടുംബം ഉത്ഭവിക്കുന്നത്. അവര്‍ ഒരു ഘട്ടത്തില്‍ അബുദാബി വിട്ട് ദുബൈയിലേക്ക് മാറി അവിടെ ഭരണം സ്ഥാപിക്കുകയായിരുന്നു. അവരാണ് ഇപ്പോഴത്തെ ദുബൈ ഭരണാധികാരികളായ അല്‍മക്തൂം ഭരണകുടുംബം. ബുറൈമി മരുപ്പച്ചയുടെ പ്രദേശങ്ങള്‍ അല്‍ബു ഫലാഹിന്റെ അധീനതയിലായിരുന്നു. ആദ്യകാലത്ത് ലിവ മരുഭൂമിയില്‍ ബനിയാസ് ഗോത്രത്തിലെ ഉപശാഖകളായ അല്റുമൈതത്ത്, അല്‍ബു മുഹൈര്‍, അല്‍ഹമേലി, അല്‍മസ്രൂയി തുടങ്ങിയ കുടുംബങ്ങളും താമസിച്ചിരുന്നു. മത്സ്യബന്ധനവും മുത്തുവാരലും കൃഷിയുമായിരുന്നു ഇവരുടെ പ്രധാന ഉപജീവന മാര്‍ഗം. വിവിധ ഗോത്രങ്ങളും വിഭാഗങ്ങളുമാണെങ്കിലും ബനിയാസ് ഗോത്രക്കാര്‍ ഒരുമിച്ചായിരുന്നു താമസം. ഇടകലര്‍ന്ന് ജീവിക്കുന്ന ഇവര്‍ പരസ്പരം വിവാഹം ചെയ്തിരുന്നു. ഒന്നിച്ചുള്ള ഒരു സാമൂഹിക ക്രമമായിരുന്നു ആദ്യകാലം മുതല്‍ തന്നെ ബനിയാസ് ഗോത്രക്കാര്‍ സ്വീകരിച്ചിരുന്നത്. മഹാമസ്കത, സത്യസന്ധത, ധീരത, ആഥിത്യമര്യാദ തുടങ്ങിയ ഗുണങ്ങള്‍ ഒത്തിണങ്ങിയ സമൂഹമാണ് ബനിയാസ് ഗോത്രവര്‍ഗം. ബനിയ എന്ന സംസ്കൃത പദത്തില്‍ നിന്നുമാണ് ബനിയാസ് ഉണ്ടായതെന്ന് പറയുന്നു. ബനിയ എന്നാല്‍ കച്ചവടക്കാരന് എന്നര്‍ത്ഥമുണ്ട്. ലിവ മരുഭൂമിയില്‍ നിന്നും ശുദ്ധജലവും മറ്റു വിഭവങ്ങളും തേടിയാണ് ബനിയാസ് ഗോത്രക്കാര്‍ അബുദാബിയിലെത്തുന്നത്. അബുദാബിയിലും ദുബൈയിലും നിറഞ്ഞു നില്ക്കുന്ന ബനിയാസ് വിഭാഗം തന്നെയാണ് യുഎഇയിലെ ഏറ്റവും വലിയ ഗോത്രവിഭാഗം. എല്ലാ ഗോത്രവിഭാഗങ്ങളെയും കോര്‍ത്തിണക്കിയാണ് പില്ക്കാലത്ത് യുഎഇ നിവാസികളെ ഇമാറാത്തികള്‍ എന്ന് വിളിക്കുന്നത്.