വിമാന യാത്ര മുടങ്ങിയവർക്ക്ഭക്ഷണമെത്തിച്ച് ദുബൈ കെഎംസിസി

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ 1ൽ യാത്ര മുടങ്ങി പ്രയാസത്തിലായ വിവിധ ദേശക്കാരായ ആളുകൾക്ക് ഭക്ഷണവും വെള്ളവും ജ്യൂസുമെത്തിച്ച് നൽകി ദുബൈ കെഎംസിസി.
വ്യോമപാത അടക്കുകയും വിമാനങ്ങൾ റദ്ദാക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ വിസിറ്റ് വിസയുടെ കാലാവധി തീർന്നവരടക്കമുള്ളവർ
എയർപോർട്ട് പാർക്കിങ് ഏരിയയിലെ മസ്ജിദ് പരിസരത്ത് കഴിയുകയായിരുന്നു. ആവശ്യത്തിന് കയ്യിൽ പണമോ തിരികെ ചെല്ലാൻ താമസയിടമോ ഇല്ലാതെ പ്രയാസത്തിലായവരെയാണ് ദുബൈ കെഎംസിസി സഹായിക്കാനെത്തിയത്.
ദേര ഈദ് ഗാഹിൽ നടന്നുവന്ന സമൂഹ ഇഫ്താർ പാർസൽ കിറ്റുകളാക്കി വിതരണം ചെയ്താണ് നിലവിലെ സാഹചര്യത്തിൽ ദുബൈ കെഎംസിസി നടത്തുന്നത്. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കണമെന്ന അധികൃതരുടെ നിർദ്ദേശത്തെ തുടർന്നാണ് 3500പേർക്ക് ഇരുന്ന് കഴിക്കാൻ സൗകര്യമൊരുക്കിയ സമൂഹ ഇഫ്താർ പാർസലായി നൽകുന്നതിലേക്ക് മാറ്റിയത്.
സാഹചര്യം മാറിവരുന്ന സ്ഥിതിക്ക് പഴയ രീതിയിൽ തന്നെ സമൂഹ ഇഫ്താർ നടക്കുമെന്ന് പ്രസിഡണ്ട് ഡോ.അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്യ തളങ്കര എന്നിവർ അറിയിച്ചു.

പ്രവാസി മലയാളികൾ ആരുംതന്നെ ഭീതിയിലാകേണ്ടതില്ലെന്നും ഇന്ത്യൻ കോൺസുലേറ്റുമായി
ബന്ധപ്പെട്ട് ഏത് അടിയന്തിര സാഹചര്യത്തിലും ആളുകൾക്ക് സഹായമെത്തിക്കാൻ ദുബൈ കെഎംസിസി
സജീവമായി രംഗത്ത് ഉണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു.
വ്യാജവാർത്തകളും ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് കടുത്ത കുറ്റമാണെന്നിരിക്കെ
മലയാളി സമൂഹം ജാഗ്രത പുലർത്തണമെന്നും ദുബൈ കെഎംസിസി ഓർമ്മിപ്പിച്ചു.
ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ കെഎംസിസി ഉപദേശക സമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ, റാഷിദ് അസ്ലം,
സംസ്ഥാന ട്രഷറർ പി.കെ ഇസ്മായിൽ, വൈസ് പ്രസിഡണ്ടുമാരായ ഇസ്മായിൽ ഏറാമല, കെ.പി.എ.സലാം, ഇബ്രാഹിം മുറിച്ചാണ്ടി, എ.സി ഇസ്മായിൽ, അബ്ദുല്ല ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി, ഹംസ തൊട്ടിയിൽ, ഒ .മൊയ്തു, ബാബു എടക്കുളം, സെക്രട്ടറിമാരായ പി.വി നാസർ, അഡ്വ.ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, റഈസ് തലശ്ശേരി, അബ്ദുൽഖാദർ അരിപ്പാമ്പ്ര, ആർ.ശുക്കൂർ, സമദ് ചാമക്കാല, അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, ഷഫീക് സലാഹുദ്ദീൻ സംസാരിച്ചു.
ആർ.ഷുക്കൂർ, സിദ്ദീഖ് ചൗക്കി, അഷ്റഫ് തോട്ടോളി എന്നിവരുടെ നേതൃത്വത്തിലുള്ള കെഎംസിസി ഹാപ്പിനസ് ടീമാണ് ഇഫ്താർ കിറ്റുകൾ പാക്ക് ചെയ്യുന്നതും വിതരണം നടത്തുന്നതും.