
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: ഉമ്മുല്‍ഖുവൈനില്‍ മരുഭൂമിയില്‍ ഒളിപ്പിച്ച നിലയില്‍ 10 കിലോ മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റിലായി. ദുബൈ പൊലീസ് നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉമ്മുല്‍ഖുവൈന്‍ പൊലീസ് സംയുക്ത സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 10 കിലോയിലധികം വരുന്ന മയക്കുമരുന്നാണ് പ്രതികള്‍ വിദൂരമായ മരുഭൂമിയില്‍ കുഴിച്ചിട്ടത്. ദുബൈ പൊലീസിലെ നാര്‍ക്കോട്ടിക് കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റ് നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, ഉമ്മുല്‍ ഖുവൈന്‍ പൊലീസ് ജനറല്‍ കമാന്‍ഡിന്റെ അധികാരപരിധിയിലുള്ള മരുഭൂമിയില്‍ രണ്ട് വ്യക്തികള്‍ മയക്കുമരുന്ന് കടത്തി ഒളിപ്പിച്ചതായി അറിഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ്സ് കണ്‍ട്രോളുമായി സഹകരിച്ച് തിരച്ചിലിനും അന്വേഷണത്തിനും ഒരു സംയുക്ത സംഘം രൂപീകരിച്ചു. വിശദമായ അന്വേഷണത്തിനൊടുവില്‍ പ്രതികളെ തിരിച്ചറിഞ്ഞു. ഓപ്പറേഷനില്‍ ഉള്‍പ്പെട്ടവരെ പിടികൂടുകയും മയക്കുമരുന്ന് പിടികൂടുകയും ചെയ്തു. അറസ്റ്റിലായ വ്യക്തികളെ നിയമനടപടികള്‍ക്കായി അധികാരികള്‍ക്ക് റഫര്‍ ചെയ്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കാനും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ അധികാരികളെ അറിയിക്കാനും അധികാരികള്‍ അഭ്യര്‍ത്ഥിച്ചു. മയക്കുമരുന്ന് കടത്ത് നടത്തുന്നവരെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും നിയമപാലകരെ സഹായിക്കുന്ന വിലപ്പെട്ട വിവരങ്ങള്‍ നല്കാന് മുഖാദിദ് സേവനം (80044) അല്ലെങ്കില്‍ mukafeh@moi.gov എന്ന ഇമെയില്‍ ഉപയോഗിക്കാം. ഉമ്മുല്‍ ഖുവൈന്‍ പോലീസിന്റെ ജനറല്‍ കമാന്‍ഡിന് കീഴിലുള്ള ആന്റി നാര്‍ക്കോട്ടിക് വിഭാഗം മേധാവി ജമാല്‍ സയീദ് അല്‍ കാത്ബിയുടെ നേതൃത്വത്തിലുള്ള ടീം മയക്കുമരുന്ന് വേട്ടക്ക് പരിപൂര്‍ണ സജ്ജമാണ്.