
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : 53ാമത് യുഎഇ ദേശീയ ദിനാഘോഷം ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം 14 മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വൈവിധ്യമാര്‍ന്ന ആഘോഷങ്ങള്‍ക്കൊപ്പം വാഹനഗതാഗതത്തിനും ജനങ്ങള്‍ക്കും തടസങ്ങള്‍ ഇല്ലാതിരിക്കാനാണ് പൊതുജനങ്ങള്ക്ക്് പ്രത്യേക മാര്‍ഗ നിര്‍ദേശം നല്‍കിയത്. പ്രകടനങ്ങളും ഒത്തുചേരലുകളും ഒഴിവാക്കുക,ട്രാഫിക് നിയമങ്ങള്‍ പാലിക്കുക,പൊലീസിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുക,പാര്‍ട്ടി സ്പ്രേകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക,വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ ദൃശ്യമാണെന്ന് ഉറപ്പു വരുത്തുക,അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ വാഹനത്തില്‍ കയറ്റരുത്,അനുമതിയില്ലാത്ത ആഢംബരങ്ങള്‍ വാഹനത്തില്‍ ചേര്‍ക്കരുത്,ഗതാഗതം തടസപ്പെടുത്തരുത്,ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഗാനങ്ങളുടെ അളവ് പരിമിതപ്പെടുത്തുക തുടങ്ങിയ മാര്‍ഗ നിര്‍ദേശങ്ങളാണ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇത് പാലിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.