
കാറുകളെ വഹിക്കുന്ന കൂറ്റന്‍ കപ്പല്‍ ജബല്‍ അലി തുറമുഖത്ത്
അജ്മാന് : ലൈസന്‍സില്ലാതെ 8,00,000 ഇസിഗരറ്റുകള്‍ വില്പന നടത്തിയതിന് അജ്മാനില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര് അറസ്റ്റില്‍. 7,97,555 ഇസിഗരറ്റുകള്‍ വില്പന നടത്തുകയും സംഭരിക്കുകയും ചെയ്തതിനാണ് രണ്ട് ഏഷ്യന്‍ പൗരന്മാരെ അജ്മാന് പൊലീസ് അറസ്റ്റ് ചെയ്തത്. നികുതി വെട്ടിപ്പ് നടത്തി ലൈസന്‍സില്ലാതെ ഇസിഗരറ്റുകള്‍ വന്‍തോതില്‍ വില്‍ക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ നടത്തിയ റെയ്ഡിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒരു വില്ലയിലെ അഞ്ച് മുറികളിലായാണ് ഇസിഗരറ്റുകള്‍ സൂക്ഷിച്ചിരുന്നത്. 40ഉം 30ഉം വയസുള്ള യുവാക്കളാണ് പിടിയിലായത്. അറസ്റ്റിലായ പ്രതികളെ നികുതി വെട്ടിപ്പ് നടത്തിയതിനും ലൈസന്‍സില്ലാതെ സിഗരറ്റ് വിറ്റതിനും ഫെഡറല്‍ പ്രോസിക്യൂഷന് റഫര്‍ ചെയ്തു.
അംഗീകാരമില്ലാത്ത വില്പന കേന്ദ്രങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും പുകവലി ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.