
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : ഈദുല്‍ ഇത്തിഹാദ് ദിനത്തോടനുബന്ധിച്ചു 1,277 യുഎഇ പൗരന്മാരുടെ കടബാധ്യ തകള്‍ ഏറ്റെടുത്ത് നാഷണല്‍സ് ഡിഫോള്‍ട്ടഡ് ഡെബ്റ്റ്സ് സെറ്റില്‍മെന്റ് ഫണ്ട് (എന്‍ഡിഡിഎസ്എഫ്). രാജ്യത്തെ 18 ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് 1,277 പൗരന്മാരെ കടബാധ്യതകളില്‍നിന്നും മുക്തരാക്കിയത്. മൊത്തം 401,791,000 ദിര്‍ഹമാണ് കടം എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ തുടര്‍നടപടികള്‍ക്ക് അനുസൃതമായാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ഇതിലൂടെ ഇമാറാത്തി പൗരന്മാര്ക്ക് സാമൂഹിക ക്ഷേമവും സാമ്പത്തിക ക്ഷേമവും ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ കീഴില്‍ പൗരന്മാരുടെ ക്ഷേമത്തിന് കാണിക്കുന്ന പ്രതിബദ്ധതയും താല്പര്യവും മന്ത്രിയും എന്‍ഡിഡിഎസ്എഫ് സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ ജാബര്‍ മുഹമ്മദ് ഗാനേം അല്‍ സുവൈദി ഊന്നിപ്പറഞ്ഞു. താഴ്ന്ന വരുമാനമുള്ള വ്യക്തികള്‍,വിരമിച്ചവര്‍,മുതിര്‍ന്ന പൗരന്മാര് എന്നിവരുള്‍പ്പെടെ വിവിധ ഗുണഭോക്താക്കളെ സഹായിക്കുന്ന ഫണ്ടിലേക്കുള്ള ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സമര്‍പണത്തെയും അദ്ദേഹം പ്രശംസിച്ചു. സാമൂഹിക സ്ഥിരതയ്ക്കും പൗരന്മാരുടെ ക്ഷേമത്തിനും കടം തീര്‍പ്പാക്കുന്നതിനും സഹകരിക്കുന്ന ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും അല്‍ സുവൈദി അഭിനന്ദിച്ചു.അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് (എഡിസിബി) ഗ്രൂപ്പ്,അല്‍ഹിലാല്‍ ബാങ്ക്,എമിറേറ്റ്സ് എന്‍ബി ഡി,മഷ്റഖ് ബാങ്ക്,ഫസ്റ്റ് അബുദാബി ബാങ്ക്(എഫ്എബി),അബുദാബി ഇസ്ലാമിക് ബാങ്ക്(എഡിഐബി), ഷാര്‍ജ എന്നിങ്ങനെ 18 ബാങ്കുകളും ഇസ്്ലാമിക് ബാങ്ക്,ദുബൈ ഇസ്്ലാമിക് ബാങ്ക്,കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ദുബൈ,ഇത്തിസലാത്ത്,നിക്ഷേപത്തിനും വിദേശത്തിനും വേണ്ടിയുള്ള അറബ് ബാങ്ക് ട്രേഡ്,എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്,യുണൈറ്റഡ് അറബ് ബാങ്ക്,എച്ച്എസ്ബിസി,ആര്‍എകെ ബാങ്ക്,അംലാക് ഫിനാന്‍സ്,നാഷണല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ ഖുവൈന്‍,സിറ്റി ബാങ്ക്,സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് എന്നിവയാണ് ഇക്കാര്യത്തില്‍ സഹകരിക്കുന്നത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ദേശീയ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥരും പൗരന്മാരുടെയും സമൂഹത്തിന്റെയും താല്പര്യങ്ങള് സേവിക്കുന്നതിനായി ഈ ദേശീയ സംരംഭത്തില്‍ പങ്കെടുക്കുന്നതില്‍ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.