
അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1,000 പുതിയ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍
അബുദാബി : സ്വദേശിവത്കരണം നടത്തിയതായി വ്യാജ രേഖകളുണ്ടാക്കി തട്ടിപ്പ് നടത്തിയ സ്വകാര്യ കമ്പനിക്ക് കനത്ത പിഴ ചുമത്തി. സ്വകാര്യമേഖലയില്‍ എമിറേറ്റൈസേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട സ്വകാര്യ കമ്പനിക്ക് 10 മില്യണ്‍ ദിര്‍ഹം പിഴയാണ് ചുമത്തിയത്. 113 പൗരന്മാരെ സാങ്കല്‍പ്പിക റോളുകളില്‍ നിയമിച്ചുകൊണ്ട് എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ പാലിച്ചതായി കാണിക്കാന്‍ കമ്പനി ശ്രമിച്ചതായി അബുദാബി മിസ്ഡിമെനര്‍ കോടതി കണ്ടെത്തി. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം കമ്പനിയുടെ എമിറേറ്റൈസേഷന്‍ നടപടിക്രമങ്ങളില്‍ ഗുരുതരമായ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് അന്വേഷണത്തിനായി അബുദാബി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കമ്പനി വര്‍ക്ക് പെര്‍മിറ്റ് നല്‍കുകയും യഥാര്‍ത്ഥ ജോലിയില്ലാതെ സാങ്കല്‍പ്പിക വേഷങ്ങളില്‍ ജീവനക്കാരെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി കണ്ടെത്തി. സ്വകാര്യമേഖലയിലെ ജോലികളില്‍ എമിറാത്തികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നഫീസ് പ്രോഗ്രാം സ്ഥാപനം ദുരുപയോഗം ചെയ്തു. സ്വദേശിവത്കണ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് യുഎഇ പൗരന്മാര്ക്ക് തൊഴില്‍ നല്‍കിയതായി കമ്പനി തെറ്റായി റിപ്പോര്‍ട്ട് ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇത് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങളുടെയും ചട്ടങ്ങളുടെയും നേരിട്ടുള്ള ലംഘനമാണ്. അബുദാബി പബ്ലിക് പ്രോസിക്യൂഷന് കമ്പനിയെ നടപടിക്കായി കോടതിക്ക് വിടാന്‍ ഉത്തരവിട്ടു. കേസ് അവലോകനം ചെയ്ത ശേഷം കമ്പനി കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. സ്വദേശിവത്കരണം കൃത്യമായി പാലിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് യുഎഇ നല്കുന്ന ചില സൗകര്യങ്ങളാണ് നഫീസ് പ്രോഗ്രാം. 2026 ഓടെ കുറഞ്ഞത് 10 ശതമാനത്തിലെത്താന്‍ രാജ്യത്തെ സ്വകാര്യ കമ്പനികള്‍ പാലിക്കണമെന്നാണ് വ്യവസ്ഥ. എമിറാത്തി തൊഴിലാളികളുടെ ശതമാനം ഓരോ വര്‍ഷവും രണ്ട് ശതമാനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1 ശതമാനവും ബാക്കി 1 ശതമാനം രണ്ടാംപകുതിയിലും. ഈ വ്യവസ്ഥ പാലിക്കുന്നുണ്ടോയെന്ന് ജൂലായ് 1 മുതല്‍ മന്ത്രാലയം പരിശോധിക്കുന്നുണ്ട്. ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ ജോലിക്കെടുക്കാത്ത ഓരോ എമിറാറ്റിക്കും 48,000 ദിര്‍ഹം പിഴ അടയ്ക്കേണ്ടി വരും. ഒരു വ്യക്തിക്ക് പ്രതിമാസം 8,000 ദിര്‍ഹം കണക്കാക്കിയാല്‍, യുഎഇ പൗരന്മാര്ക്ക് ആവശ്യമായ സ്ലോട്ടുകള്‍ പൂരിപ്പിക്കാന്‍ കമ്പനിക്ക് കഴിയാതെ വരുന്ന ഓരോ മാസവും പിഴകള്‍ കൂടിവരും. പ്രതിമാസ പിഴ ഓരോ വര്‍ഷവും 1,000 ദിര്‍ഹം വര്‍ദ്ധിക്കും. 2022 പകുതി മുതല്‍ ഈ വര്‍ഷം മെയ് 16 വരെ എമിറേറ്റൈസേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിന് 1,300ലധികം പേര് പിടിക്കപ്പെട്ടു. രാജ്യത്തെ സ്വകാര്യമേഖലയില്‍ എമിറാത്തികളുടെ തൊഴിലവസരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി പ്രകാരം 2021 സെപ്തംബര്‍ മുതല്‍ സ്വകാര്യമേഖലയിലെ മൊത്തം എമിറാത്തി ജീവനക്കാരുടെ എണ്ണം ഏകദേശം 170 ശതമാനമായി വര്‍ധിച്ചു.