
ചെറിയ അപകടങ്ങളില് വാഹനം ഉടന് മാറ്റിയില്ലെങ്കില് 1000 ദിര്ഹം പിഴ
അബുദാബി : അബുദാബി-അല്ഐന് റോഡിന്റെ ഒരു ഭാഗം ആറു മാസത്തേക്ക് അടച്ചിടുമെന്ന് യുഎഇ തലസ്ഥാന ഗതാഗത അതോറിറ്റി അറിയിച്ചു. അല്ഐനിലെ ഹസ്സ ബിന് സുല്ത്താന് സ്ട്രീറ്റിലാണ് ഇന്നു മുതല് ജൂലൈ 17 വരെ റോഡ് അടച്ചിടുന്നത്. വാഹനങ്ങള് താല്ക്കാലിക റോഡിലേക്ക് തിരിച്ചുവിടുമെന്നും അതോറിറ്റി കൂട്ടിച്ചേര്ത്തു. അതേസമയം, പ്രതികൂല കാലാവസ്ഥയില് വാഹനമോടിക്കുമ്പോള് വേഗത കുറയ്ക്കാനും അധികൃതര് അഭ്യര്ത്ഥിച്ചു. വാഹനങ്ങള് തമ്മില് സുരക്ഷിതമായ അകലം പാലിക്കാന് ഡ്രൈവര്മാരോട് അതോറിറ്റി ആവശ്യപ്പെട്ടു.