
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
നിക്കോഷ്യ: യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് സൈപ്രസില്‍ ഊഷ്മള വരവേല്പ്. നിക്കോഷ്യയില്‍ സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റൊഡൂലിഡ്സിന്റെ നേതൃത്വത്തിലാണ് ശൈഖ് അബ്ദുല്ല ബിന്‍ സായിദിനെ സ്വീകരിച്ചത്. സൈപ്രസ് വിദേശകാര്യ മന്ത്രി കോണ്‍സ്റ്റാന്റിനോസ് കോംബോസും സന്നിഹിതനായിരുന്നു. സൈപ്രസിലെ രാഷ്ട്രനേതാക്കള്‍ക്കും ജനങ്ങള്‍ക്കും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആശംസകള്‍ നേര്‍ന്നത് കൂടിക്കാഴ്ചയില്‍ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അറിയിച്ചു.സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റൊഡൂലിഡ്സിന്റെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിവാദ്യം ചെയ്തു. യുഎഇക്ക് അഭിവൃദ്ധിയും വളര്‍ച്ചയും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. യുഎഇയും സൈപ്രസും തമ്മിലുള്ള സഹകരണവും സൗഹൃദ ബന്ധവും കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരുനേതാക്കളും താല്പര്യം പ്രകടിപ്പിച്ചു.