
പുതിയ ബുര്‍ജ് ഖലീഫ ഡിസൈന്‍ ചെയ്യാന്‍ അവസരം
അബുദാബി : പ്രവാസികള്‍ മരണപ്പെട്ടാല്‍ അവരുടെ മൃതദേഹം അടക്കം ചെയ്യുന്നതിനോ നാട്ടിലേക്ക് എത്തിക്കുന്നതിനോ വേണ്ട എല്ലാ ചെലവുകളും അബുദാബി അതോറിറ്റി വഹിക്കുമെന്ന പ്രഖ്യാപനം ഏറെ ആശ്വാസകരമാണെന്ന് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങലും ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫും അഭിപ്രായപ്പെട്ടു. പലതവണകളായി കേന്ദ്ര സര്‍ക്കാറിനോടും ഇന്ത്യന്‍ എംബസിയോടും ആവശ്യപ്പെട്ട കാര്യമാണിത്. എംബസി ഇത് ചെയ്തിരുന്നുവെങ്കിലും ഒരുപാടു തവണ അതിനുവേണ്ടി ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ ഇതൊന്നുമില്ലാതെ തന്നെ എല്ലാ നടപടികളും പുറമെ ചെലവുകളും അബുദാബി അതോറിറ്റിയുടെ ‘മഅന്‍’ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം മനുഷ്യത്വ സമീപനമാണെന്നും മാതൃകാപരമാണെന്നും നേതാക്കള്‍ പറഞ്ഞു.